സ്വന്തം ലേഖകന്‍: വീസ തട്ടിപ്പുകേസില്‍ ഇന്ത്യക്കാരനായ ഐടി കമ്പനി മേധാവി യുഎസില്‍ പിടിയില്‍. വ്യാജരേഖകള്‍ ഹാജരാക്കി എച്ച്1ബി അടക്കമുള്ള വീസകള്‍ സംഘടിപ്പിച്ച് 200 വിദേശ തൊഴിലാളികളെ യുഎസിലെത്തിച്ച കേസില്‍ പ്രദ്യുമ്‌നകുമാര്‍ സമാല്‍ (49) എന്നയാളാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഏപ്രിലിലാണ് തട്ടിപ്പ് പുറത്തായത്. എന്നാല്‍ അധികൃതര്‍ കേസെടുക്കുന്നതിനു സമാല്‍ രാജ്യംവിട്ടിരുന്നു. തിരിച്ചെത്തിയപ്പോഴാണു സിയാറ്റില്‍ വിമാനത്താവളത്തില്‍ പിടിയിലായത്.
യുഎസിലെത്തിയ ഇരുന്നൂറോളം വിദേശ തൊഴിലാളികളില്‍നിന്ന് അനധികൃതമായി 5000 ഡോളര്‍ വീതം ഇയാള്‍ ഈടാക്കിയെന്നും കേസുണ്ട്. യുഎസില്‍ വീസ തട്ടിപ്പിനു 10 വര്‍ഷം വരെ തടവും 2.5 ലക്ഷം ഡോളര്‍ പിഴയും ചുമത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല