സ്വന്തം ലേഖകന്‍: യുഎസില്‍ വിമാന യാത്രക്കിടെ സഹയാത്രികയുടെ കാലില്‍ സ്പര്‍ശിച്ച ഇന്ത്യക്കാരനെതിരെ കേസ്. വിശാഖപട്ടണം സ്വദേശിയായ വീരഭദ്രറാവുവിനെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
വെര്‍ജിന്‍ അമേരിക്ക വിമാനത്തില്‍ ലോസ് ആഞ്ചലസില്‍ നിന്നും ന്യൂജേഴ്‌സിയിലേക്കുള്ള യാത്രയ്ക്കിടെ ജൂലായ് 30 നായിരുന്നു സംഭവം.
അടുത്ത സീറ്റില്‍ ഉറങ്ങുകയായിരുന്ന സ്ത്രീയുടെ കാലില്‍ റാവു സ്പര്‍ശിച്ചതിനെ തുടര്‍ന്ന് ഉറക്കം ഉണര്‍ന്ന യുവതി സഹയാത്രികനെ വിവരം അറിയിക്കുയും ഇയാള്‍ ജീവനക്കാരോട് പറയുകയുമായിരുന്നു. തുടര്‍ന്ന് മദ്യം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് റാവുവിനെ മറ്റൊരു സീറ്റിലേയ്ക്ക് മാറ്റി ഇരുത്തുകയും വിമാനം ന്യൂജേഴ്‌സിയില്‍ ലാന്റ് ചെയ്തയുടന്‍ ഇയാളെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.
ആഗസ്റ്റ് 2ന് കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് മജിസ്‌ട്രേറ്റ് 50,000 ഡോളറിന്റെ ജ്യാമം അനുവദിച്ചു. കുറ്റം തെളിയുകയാണെങ്കില്‍ രണ്ടു വര്‍ഷം വരെ തടവും 250000 ഡോളര്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണ് വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ സ്പര്‍ശിക്കുന്നതും അലോസരപ്പെടുത്തുന്നതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല