ലോകത്തിലെ ഏറ്റവും എരിവുള്ള മുളകുകൊണ്ടുണ്ടാക്കിയ കറി കഴിക്കാനുള്ള മല്‍സരത്തില്‍ പങ്കാളികളായ രണ്ടു വനിതകള്‍ ആശുപത്രിയിലായി. എഡിന്‍ബറോയിലെ കിസ്മത്ത് റസ്റ്ററന്റ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘കിസ്മത്ത് കറി മല്‍സരത്തില്‍ പങ്കെടുത്തവരാണ് ഛര്‍ദിച്ച് കുഴഞ്ഞുവീണത്.
ഇന്ത്യയിലെ ‘നാഗാജലോക്കിയ മുളകുകൊണ്ട് ഉണ്ടാക്കിയ കറി കഴിക്കാനായിരുന്നു മല്‍സരം. 20 പേര്‍ മല്‍സരിക്കാനെത്തിയെങ്കിലും ആദ്യത്തെ 10 പേര്‍ കറികഴിച്ചു ഛര്‍ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്നതു കണ്ടപ്പോള്‍ ശേഷിച്ചവര്‍ പിന്‍മാറി.
ഒന്‍പതു സ്പൂണ്‍ കറി അകത്താക്കിയ ബെവര്‍ലി ജോണ്‍സ് എരിപൊരി മല്‍സരത്തില്‍ ഒന്നാമതെത്തിയപ്പോള്‍ കുറി കിം എന്ന വിദ്യാര്‍ഥിനി രണ്ടാം സ്ഥാനം കരസ്ഥമാക്കി. പക്ഷേ, ഇരുവരെയും ആംബുലന്‍സില്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കേണ്ടി വന്നു!
ഇന്ത്യയില്‍ നാഗാലാന്‍ഡിലും അസമിലുമൊക്കെ വിളയുന്ന നാഗാജലോക്കിയ ഏറ്റവും എരിവുള്ള മുളകെന്ന ബഹുമതിയോടെ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചതാണ്. പണ്ടു നാഗാ യോദ്ധാക്കള്‍ യുദ്ധവീര്യത്തിനായി ഇതു നേരിട്ടു കഴിച്ചിരുന്നുവെന്നു പറയപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല