1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2011

അജ്ഞാതന്‍ ചുംബിച്ചതില്‍ മനംനൊന്ത് ദുബയില്‍ ഇന്ത്യന്‍ യുവതി ആത്മഹത്യ ചെയ്തു. ദെയ്‌രയിലുള്ള ഫ്രിജ് മുറാറിലെ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കൈകള്‍ രണ്ടും കൂട്ടികെട്ടി, കയറിന്റെ അറ്റം കട്ടിലിനോട് കെട്ടിയതിനുശേഷം കഴുത്തില്‍ കയര്‍ മുറുക്കി ജനലിലൂടെ താഴേക്കു ചാടുകയായിരുന്നു.ഭാര്യ കഴിഞ്ഞ ഒരു ദിവസമായി കടുത്ത നിരാശയിലായിരുന്നു. നാലുവയസ്സുള്ള കുട്ടിയുമായി കളിക്കുന്നതിനിടെ പിറകിലൂടെയെത്തിയ ഒരാള്‍ ചുംബിച്ച് ഓടിപോയ സംഭവം ഉണ്ടായിരുന്നു-ഭര്‍ത്താവ് അറിയിച്ചു.

ഒരു തമാശയായിട്ടാണ് ഞാന്‍ ഇതെടുത്തിരുന്നത്. പക്ഷേ, തനിക്കും കുടുംബത്തിനുമേറ്റ അപമാനമായിട്ടാണ് അവള്‍ കണക്കാക്കിയത് നീ കൂടുതല്‍ ശ്രദ്ധിക്കണം അതു കാര്യമാക്കണ്ടെന്ന് നിരവധി തവണ പറഞ്ഞിട്ടും തീര്‍ത്തും തകര്‍ന്ന അവസ്ഥയിലായിരുന്നു.

രാത്രി ഭക്ഷണവും പ്രഭാതഭക്ഷണവും പാചകം ചെയ്ത വളരെ ശാന്തമായ മനസ്സോടെയാണ് ജോലിക്കയച്ചത്. എട്ടും നാലും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ആരെങ്കിലും കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് വാച്ച്മാന്‍ ഉറപ്പുനല്‍കുന്നു. പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.