1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2012

ടോമിച്ചന്‍ കൊഴുവനാല്‍

പ്രഭാസി സറെയുടെയും വോക്കിംഗ് മലയാളി അസോസിയേഷന്റെയും അഭ്യമുഖ്യത്തില്‍ ജനുവരി ഇരുപത്തി എട്ടു ശനിയാഴ്ച വോക്കിങ്ങില്‍ ഇന്ത്യന്‍ ഹാര്‍വെസ്റ്റ്‌ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു . വോക്കിംഗ് മലയാളി അസോസിയേഷന്‍ ഉള്‍പ്പടെയുള്ള നിരവധി ഇന്ത്യന്‍ സംഘടനകള്‍ വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ ഈ വേദിയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറി ലണ്ടന്‍ സറെ കൌണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന നിരവധി ആളുകളാണ് ആഘോഷപരിപാടിയില്‍ പങ്കെടുത്തത്.

രാവിലെ പതിനൊന്നു മണിക്ക് ഓള്‍ഡ്‌ വോക്കിംഗ് കമ്മ്യുണിറ്റി സെന്ററില്‍ നടന്ന സരസ്വതി പൂജയോടെ പരിപാടികള്‍ക്ക് തുടക്കമായി , അതിനു ശേഷം കുട്ടികള്‍ക്ക് വേണ്ടി നടത്തിയ children’s arts workshop ല്‍ മലയാളികള്‍ ഉള്‍പ്പടെ അനവധി കുട്ടികളാണ് പങ്കെടുത്തത് . ഉച്ച ഭക്ഷണത്തിന് ശേഷം 4.30 ന് പ്രഭാസി കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സ് പ്രോഗ്രമോട് കൂടി കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ ആരംഭിച്ചു .

പ്രഭാസിയുടെ കുട്ടികള്‍ ഉള്‍പ്പടെയുള്ള വിവിധ സംഘടനകള്‍ അവതരിപ്പിച്ച വിവിധ തരത്തിലുള്ള പ്രോഗ്രാമ്മുകളും , വോക്കിംഗ് മലയാളി അസോസിയേഷന്‍ന്റെ കുട്ടികള്‍ അവതരിപ്പിച്ച സിനിമാറ്റിക് ബോളിവുഡ്‌ ഡാന്‍സുകളും തുടര്‍ന്ന് നടന്ന മാജിക് ഷോയുംപരിപാടികള്‍ക്ക് നിറം പകര്‍ന്നു . വോക്കിംഗ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സന്തോഷ്‌ കുമാര്‍ , സെക്രട്ടറി ആല്‍വിന്‍ എബ്രഹാം , ട്രഷറര്‍ അജിത നമ്പിയാര്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേത്രുത്വം നല്‍കി .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.