സ്വന്തം ലേഖകൻ: പാസ്പോർട്ട് പുതുക്കൽ, പി.സി.സി, അറ്റസ്റ്റേഷൻ ഉൾപ്പെടെ കോൺസുലാർ സേവനങ്ങൾക്ക് രാവിലെ എട്ടുമണിക്കുതന്നെ എല്ലാവരും എത്തിച്ചേർന്ന് തിരക്കു കൂട്ടേണ്ടെന്ന് ഓർമിപ്പിച്ച് ഖത്തറിലെ ഇന്ത്യൻ എംബസി. രാവിലെ എട്ടു മുതൽ 11.15വരെ എംബസിയിൽ കോൺസുലാർ സർവിസുകൾ ലഭ്യമാണ്.
എന്നാൽ, അപേക്ഷ സമർപ്പിക്കാനും മറ്റുമുള്ള പ്രവാസികൾ രാവിലെ എട്ടിനുതന്നെ എംബസിയിൽ എത്തിച്ചേരുന്നത് വലിയ തിരക്കിനിടയാക്കുന്നുവെന്നും 11.15 വരെയുള്ള സമയത്തിനുള്ളിൽ എത്തിയാൽ മതിയെന്നും എംബസി അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച നിർദേശത്തിൽ വ്യക്തമാക്കി.
2023ലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 30 ആയിരിക്കുമെന്ന് ജനറല്‍ ടാക്സ് അതോറിറ്റി (ജിടിഎ) പ്രഖ്യാപിച്ചു. 2018 ലെ 24ാം നമ്പര്‍ ആദായനികുതി നിയമവും അതിന്റെ അനുബന്ധ എക്സിക്യൂട്ടീവ് ചട്ടങ്ങളും ഭേദഗതികളും പ്രകാരം രാജ്യത്തെ അര്‍ഹരായ വ്യക്തികളും കമ്പനികളും നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥരാണെന്ന് ജിടിഎ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഖത്തറികളുടെയോ ജിസിസി പൗരന്മാരുടെയോ പൂര്‍ണ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, ആദായനികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കമ്പനികള്‍, ഖത്തറി ഇതര പങ്കാളികളുള്ള കമ്പനികള്‍ തുടങ്ങി രാജ്യത്ത് വാണിജ്യ രജിസ്ട്രിയോ വാണിജ്യ ലൈസന്‍സോ ഉള്ള എല്ലാ കമ്പനികളും നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല