1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2018

സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച ഇന്ത്യക്കാരന്‍ കുറ്റക്കാരനാണെന്ന് യുകെ കോടതി. ഇംഗ്ലണ്ടിലെ ഐസ്‌വെര്‍ത്ത് ക്രൗണ്‍ കോടതിയാണ് ഗോവയില്‍ നിന്നുള്ള ഫ്രാന്‍സിസ്‌കോ പെരേര എന്നയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികോദ്ദേശത്തോടെ സമീപിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു എന്നതാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. 2017 ഡിസംബര്‍ 15നും 30 നും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ലൈംഗിക സംതൃപ്തി ലക്ഷ്യമിട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുമായി ഇന്റര്‍നെറ്റിലൂടെ പെരേര സംസാരിച്ചു. ലൈംഗികോദ്ദേശം വ്യക്തമാക്കുന്ന തരത്തിലുള്ള ചിത്രങ്ങളും സന്ദേശങ്ങളും ഇയാള്‍ കുട്ടികള്‍ക്ക് കൈമാറി. ലണ്ടനില്‍ വെച്ച് ഇവരെ നേരില്‍ കാണാന്‍ ശ്രമിക്കുകയും ചെയ്തു.

എന്നാല്‍ ഇയാളുടെ പ്രവൃത്തികള്‍ നിരീക്ഷിച്ചിരുന്ന ഇന്റര്‍നെറ്റ് വിജിലന്റ് ഗ്രൂപ്പുകള്‍, കുട്ടികളുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുമ്പ് ഇയാളെ കൈയ്യോടെ പിടികൂടി. ഡിസംബര്‍ 30 ന് വിജിലന്‍സ് സംഘത്തിന്റെ പിടിയിലായ പെരേരയെ പിന്നീട് ലണ്ടന്‍ പൊലീസിന് കൈമാറുകയായിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.