സ്വന്തം ലേഖകന്‍: ദമ്പതിമാരുടെ കിടപ്പറ ദൃശ്യങ്ങള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡ്, സ്വന്തം കിടപ്പറ ദൃശ്യങ്ങള്‍ വില്‍പ്പന നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്നത് 2000 ത്തോളം ഇന്ത്യന്‍ ദമ്പതിമാര്‍. 2000ത്തിലധികം ഇന്ത്യന്‍ ദമ്പതികള്‍ സ്വന്തം ലൈംഗിക ദൃശ്യങ്ങള്‍ ലൈവ് ചെയ്ത് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
33കാരനായ ഹൈദരാബാദ് സ്വദേശി ഭാര്യയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ലൈവായി പുറത്തുവിട്ടതിന്‍ പോലീസ് പിടിയിലായതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട്. ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇയാള്‍ പോണ്‍ സൈറ്റില്‍ ലൈവ് സ്ട്രീമിംഗ് നടത്തിയത്. ഇതേത്തുടര്‍ന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്തുവന്നിട്ടുണ്ട്.
ഓണ്‍ലൈനില്‍ ലൈംഗിക ഉള്ളടക്കമുള്ള ദൃശ്യങ്ങള്‍ വന്‍തോതിലുള്ള വരുമാനമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് സൈബര്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഇതില്‍ ലൈവ് സ്ട്രീമിംഗിനാണ് ഏറ്റവും ആവശ്യക്കാരുള്ളത്. ദമ്പതികള്‍, പ്രത്യേകിച്ച് സ്ത്രീകല്‍ ഇത്തരം ചതിക്കുഴികളില്‍ വീഴരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹൈദരാബാദ് സ്വദേശിനിയുടെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ കണ്ടതിനെത്തുടര്‍ന്ന് കേരളത്തിലുള്ള ഒരു സഹപ്രവര്‍ത്തക ഈ വിവരം അവരെ അറിയച്ചതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.
ലോകത്തിന്റെ ഏത് ഭാഗത്തുമിരുന്ന് ഒരു ദമ്പതികള്‍ക്ക് ഇങ്ങനെ പ്രതിദിനം 35,000 മുതല്‍ 60,000 വരെ രൂപ സമ്പാദിക്കാനാകുമെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത്തരത്തില്‍ വലിയ വരുമാനം ലഭിക്കുന്നതിനാല്‍ കൂടുതല്‍ ഇന്ത്യന്‍ ദമ്പതികള്‍ ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ക്ക് ഇന്ത്യന്‍ നിയമപ്രകാരം വലിയ ശിക്ഷ ലഭിക്കാത്തതും ഇതിന് കാരണമാകുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല