സ്വന്തം ലേഖകന്‍: മാസങ്ങളായി ഷാര്‍ജയില്‍ കപ്പലില്‍ കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യന്‍ ജീവനക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചു. ഷാര്‍ജ തീരത്ത് കപ്പലില്‍ കുടുങ്ങിക്കിടന്ന 11 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചതായി ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലാണ് അറിയിച്ചത്.
സോയ വണ്‍ എന്ന കപ്പലിലെ ആറ് ഇന്ത്യന്‍ ജീവനക്കാരെ ഷാര്‍ജ തുറമുഖ അതോറിറ്റി, തീരദേശസേന എന്നിവയുടെ സഹായത്തോടെ തിങ്കളാഴ്ച നാട്ടിലേക്ക് അയച്ചതായും കോണ്‍സുലേറ്റ് വ്യക്തമാക്കി. ഉടമസ്ഥര്‍ ഉപേക്ഷിച്ച് പോയ നാല് കപ്പലിലെ ജീവനക്കാരും ഇതില്‍ ഉള്‍പ്പെടും.
അല്‍ നൗഫ്, സിറ്റി എലൈറ്റ്, ലവഡെയല്‍ എന്നീ മൂന്ന് കപ്പലുകളിലെ അഞ്ച് ജീവനക്കാരെയും നാട്ടിലേക്ക് മടക്കി അയക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. തുറമുഖത്തിന് പണമടക്കാനുള്ളതിനാല്‍ ആഴ്ചകളായി ഈ കപ്പല്‍ തീരത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല