ലണ്ടന്‍: ഇന്ത്യന്‍ താരങ്ങളായ സച്ചിനും, ധോണിക്കുമുള്ള ഡിമാന്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലീഷ് കായിക താരങ്ങളെല്ലാം വളരെ പിറകിലാണ്. ഇവര്‍ക്കുള്ള പരസ്യമൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലീഷ് താരങ്ങള്‍ വളരെ ചെറുതാണ്. ടെസ്റ്റ് റാങ്കിങ്ങിന്റെ കാര്യത്തില്‍ ഇംഗ്ലണ്ട് അടുത്ത നാലോ അഞ്ചോ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയെ മറികടന്നേക്കാം. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്കുള്ള താരമൂല്യം സ്വന്തമാക്കാന്‍ ഇംഗ്ലണ്ട് ഒരുപാട് വിയര്‍ക്കേണ്ടിവരും.
പണം സമ്പാദിക്കാന്‍ വേണ്ടിയല്ലല്ലോ ക്രിക്കറ്റ് രംഗത്തെത്തുന്നത് എന്നു പറയുമായിരിക്കും. എങ്കിലും ക്രിക്കറ്റ് മാര്‍ക്കറ്റില്‍ ഇന്ത്യയ്ക്കുള്ള സ്വാധീനം വളരെയധികമാണ്. ഇന്ത്യന്‍ താരങ്ങള്‍ ലക്ഷക്കണക്കിന് പൗണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് ഒന്നും ലഭിക്കുന്നില്ല എന്നത് ചര്‍ച്ചചെയ്യപ്പെടേണ്ട കാര്യം തന്നെയാണ്. അവര്‍ നേടുന്ന 35,000പൗണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് പോക്കറ്റ് മണിപോലെയാണ്.
സച്ചിനും ധോണിയ്ക്കും പുറമേ വീരേന്ദ്ര സേവാഗ്, സഹീര്ഖാന്, രാഹുല്‍ ദ്രാവിഡ്, എന്നിവര്‍ക്കും ഡിമാന്റ് കൂടുകയാണ്.
ഇംഗ്ലണ്ടില്‍ നടക്കുന്ന ലോഡ്സ് ടെസ്റ്റിന്റെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള റൈറ്റ് ഇ.എസ്.പി.എന്‍ സ്റ്റാര്‍ സ്പോര്‍ട്സ് ഏഷ്യയാണ് സ്വന്തമാക്കിയത്. എന്നാല്‍ എത്ര പണം നല്‍കിയാണ് ഈ റൈറ്റ് സ്വന്തമാക്കിയതെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 10മില്യണ്‍ മുതല്‍ 40മില്യണ്‍വരെ ഇന്ത്യക്കാര്‍ കണ്ടു എന്നാണ് കണക്ക്. ഇതിനു മുമ്പ് നടന്ന ലോകകപ്പ് മാച്ച് 140മില്യണ്‍ ഇന്ത്യക്കാരാണ് കണ്ടത്.
ലോകകപ്പില്‍ ഇന്ത്യ വിജയിച്ചശേഷം താരങ്ങളുടെ മൂല്യവും ഉയര്‍ന്നു. ദല്‍ഹി സര്‍ക്കാര്‍ 280,000പൗണ്ടും, പഞ്ചാബ് സര്‍ക്കാര്‍ യുവരാജിന് നല്‍കിയത് 140,000പൗണ്ടും, മഹാരാഷ്ട്ര സച്ചിന് നല്‍കിയത് 140,000പൗണ്ടുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല