1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2023

സ്വന്തം ലേഖകൻ: ഇന്ത്യൻ കൾചറൽ സെന്ററിൽ (ഐസിസി) ഇന്നു മുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) സേവനത്തിന് ലഭ്യമാകും. ആവശ്യകത കൂടിയതിനാൽ പിസിസി സേവനം കൂടി ആരംഭിക്കുന്നതായി ഐസിസി അധികൃതർ വ്യക്തമാക്കി. ഞായർ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 7 മുതൽ രാത്രി 9.15 വരെയുമാണ് പിസിസി അപേക്ഷകൾ സ്വീകരിക്കുന്നത്. ശനിയാഴ്ച സർവീസ് ഉണ്ടായിരിക്കില്ല.

അതേസമയം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടന്ന ഫിഫ ലോകകപ്പിന്റെ ആരവങ്ങള്‍ അടങ്ങിയിട്ടും ഖത്തറിലേക്കുള്ള വിദേശികളുടെ ഒഴുക്ക് നിലച്ചിട്ടില്ല. ലോകകപ്പോടെ അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമായി ഖത്തര്‍ മാറിയതിന്റെ സൂചനകളാണ് കഴിഞ്ഞ രണ്ടു മാസങ്ങളില്‍ രാജ്യത്തേക്കുള്ള വിദേശ സന്ദര്‍ശകരുടെ ഒഴുക്ക് വ്യക്തമാക്കുന്നത്.

മുന്‍ വര്‍ഷത്തെ ഇതേകാലയളവിലെ സന്ദര്‍ശകരെക്കാള്‍ ഏകദേശം 350 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. മുന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന സന്ദര്‍ശക പ്രവാഹമാണിതെന്നും ആഗോള ടൂറിസം ഭൂപടത്തില്‍ ഖത്തറിന്റെ സ്ഥാപനം ലോകകപ്പോടെ കുതിച്ചുയര്‍ന്നുവെന്നതാണ് ഇത് തെളിയിക്കുന്നതെന്നും ഖത്തര്‍ ടൂറിസം അധികൃതര്‍ അഭിപ്രായപ്പെട്ടു.

വര്‍ഷത്തിന്റെ തുടക്കത്തില്‍ ജനുവരിയില്‍ 340,000 അന്തര്‍ദേശീയ സന്ദര്‍ശകരെത്തി. 295 ശതമാനം വര്‍ധനവാണിത്. ഫെബ്രുവരിയില്‍ 389,000 സന്ദര്‍ശകരെത്തി. ഇത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയേക്കാള്‍ 406 ശതമാനമാണ്. ഫിഫ ലോകകപ്പ് 2022 നടന്ന രണ്ട് മാസങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഖത്തറിലേക്ക് ഏറ്റവുമധികം അന്താരാഷ്ട്ര സന്ദര്‍ശകര്‍ എത്തിയ മാസം ഇക്കഴിഞ്ഞ ഫെബ്രുവരിയാണെന്നും ഖത്തര്‍ ടൂറിസം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.