സ്വന്തം ലേഖകന്‍: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ത്യ 75 ആം സ്ഥാനത്ത്. യു.കെയാണ് ഒന്നാമത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ 61 ആം സ്ഥാനത്തായിരുന്നു. 2007 വരെ ആദ്യ അമ്പത് രാജ്യങ്ങളുടെ പട്ടികയിലായിരുന്നു ഇന്ത്യ. 2004 ല്‍ 37 മതായിരുന്നു ഇന്ത്യയുടെ സ്ഥാനം.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ സെന്‍ട്രല്‍ ബാങ്കായ എസ്.എന്‍.ബിയാണ് പുതിയ കണക്ക് പുറത്തുവിട്ടത്. ഇതുപ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇടപാടുകാരുടെ നിക്ഷേപത്തില്‍ നാല് ശതമാനം കുറവുണ്ടായി. 1.42 ട്രില്യണ്‍ സ്വിസ് ഫ്രാങ്ക് (98 ലക്ഷം കോടി രൂപ) യാണ് 2015 അവസാനത്തോടെ നിക്ഷേപമായി എത്തിയത്.
സ്വിസ് ബാങ്കിലെ നിക്ഷേപത്തിലെ 25% യു.കെ നിക്ഷേപകരുടേതാണ്. 350 ബില്യണ്‍ സ്വിസ് ഫ്രാങ്കാണ് ഇവര്‍ നിക്ഷേപിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള യു.എസ് പൗരന്മാര്‍ 196 ബില്യണ്‍ ഫ്രാങ്കും നിക്ഷേപിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ്, ജര്‍മ്മനി, ബഹാമാസ്, ഫ്രാന്‍സ്, ഗ്വണ്‍സേ, ലക്‌സംബര്‍ഗ്, ഹോങ്‌കോംഗ്, പനാമ എന്നിവയാണ് ആദ്യ പത്ത് പട്ടികയിലുള്ളത്. 69 ആം സ്ഥാനത്തുള്ള പാകിസ്താന്‍ 1.5 ബില്യണ്‍ ഫ്രാങ്കാണ് നിക്ഷേപിച്ചിരിക്കുന്നത്.
75 മതുള്ള ഇന്ത്യയില്‍ നിന്നും 1.2 ഫ്രാങ്ക് (8,392 കോടി രൂപ) ആണ് നിക്ഷേപം. 1996 നു ശേഷം രാജ്യം ആദ്യമായാണ് ഇത്രയും കുറഞ്ഞ നിലയില്‍ എത്തുന്നത്. റഷ്യ (17), ചൈന (28), ബ്രസീല്‍ (37) ദക്ഷിണാഫ്രിക്ക (60) എന്നിവരാണ് പട്ടികയില്‍ മുന്‍നിരയില്‍ ഇടം പിടിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല