1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2012

യുഎസ് ജയിലില്‍ 15 ദിവസം തുടര്‍ച്ചയായി ഉപവസിച്ച ഇന്ത്യക്കാരി മരിച്ചു. ഗോവന്‍ സ്വദേശിനി 52 കാരി ലിവിറ്റ ഗോമസ് ആണ് ഷിക്കാഗൊയിലെ ലേക്ക് കൗണ്ടി ജയിലില്‍ മരിച്ചത്. കോടതിയില്‍ ഹാജരാകാനുള്ള ഉത്തരവ് ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഡെല്‍റ്റ എയര്‍ ലൈന്‍സിലെ മുന്‍ ട്രെയ്നറായിരുന്നു.

കഴിഞ്ഞ വേനല്‍ക്കാലത്താണ് ഷിക്കാഗോയിലെ കോടതിയില്‍നിന്ന് ജൂറി ചുമതലയ്ക്കായി ലൈവിറ്റയെ വിളിപ്പിച്ചത്. അമേരിക്കന്‍ നിയമമനുസരിച്ച് കോടതിയിലെ ചില നടപടിക്രമങ്ങളെ സഹായിക്കാന്‍ പുറമേനിന്ന് വിളിച്ചുവരുത്തുന്നവരാണ് ജൂറി. കോടതിയുടെ ഇത്തരം നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കോടതി ശിക്ഷയും വിധിക്കാറുണ്ട്.

കോടതിയുടെ സമന്‍സ് കൈപ്പറ്റിയിട്ടും ലൈവിറ്റ ഹാജരായിരുന്നില്ല. ഇന്ത്യന്‍വംശജയായതിനാല്‍ ജൂറിയായി സേവനമനുഷ്ഠിക്കാന്‍ കഴിയില്ല എന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ ഇക്കാര്യം നേരിട്ട് കോടതിയില്‍ ബോധിപ്പിക്കാന്‍ അവര്‍ ശ്രമിച്ചില്ല. ഇതേത്തുടര്‍ന്നാണ് കോടതി അവരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്.

ഡിസംബര്‍ 29ന് ജയിലിലടച്ച ഇവര്‍ ജനവരി മൂന്നിനാണ് മരിച്ചതെങ്കിലും വിവരം വൈകിയാണ് പുറത്തറിയുന്നത്. ജയിലില്‍ ലൈവിറ്റയ്ക്ക് മതിയായ ചികിത്സ കിട്ടിയോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശസംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇവര്‍ക്ക് മാനസ്സിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ചില സഹപ്രവര്‍ത്തകര്‍ മൊഴിനല്‍കിയിട്ടുണ്ട്. മുംബൈയില്‍ പഠിച്ച ലൈവിറ്റ 2004-ലാണ് അമേരിക്കയിലെത്തുന്നത്.

ജനുവരി മൂന്നിനു മരിച്ച ലിവിഷയുടെ സംസ്കാരച്ചടങ്ങുകള്‍ ഇപ്പോഴാണ് തീരുമാനിച്ചത്. ഇവരുടെ സഹോദരന് യുകെയില്‍നിന്ന് വരാനുള്ള സൗകര്യത്തിനുവേണ്ടി ചടങ്ങുകള്‍ നീട്ടുകയായിരുന്നു. ഉപവാസത്തെത്തുടര്‍ന്ന് ആരോഗ്യനില വഷളായ ലിവിഷയെ ഡിസംബര്‍ 29ന് വുക്കഗന്‍സ് വിസ്റ്റ മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.