സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുഞ്ഞുങ്ങളുടെ ലിംഗച്ഛേദം നടത്തിയ ഇന്ത്യന്‍ ഡോക്ടറും ഭാര്യയും അമേരിക്കയില്‍ പിടിയില്‍. ഫക്രുദിന്‍ അത്തര്‍ എന്ന അമ്പത്തിനാലു വയസുകാരനേയും ഇയാളുടെ ഭാര്യ ഫരീദാ അത്തറിനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മിഷിഗണില്‍ വച്ചാണ് ദമ്പതികള്‍ പിടിയിലായത്.
ഇതേ കേസില്‍ നേരത്തെ പിടിയിലായ ഇന്ത്യക്കാരിയായ യമുന നാഗര്‍വാളയാണ് ദദമ്പതികളുടെ അറസ്റ്റിലേക്ക് വഴിതുറന്നത്. യമുനയെ ചേലാകര്‍മം നിര്‍വഹിക്കാന്‍ സഹായിച്ച് വരികയായിരുന്നു അത്തര്‍ ദമ്പതികള്‍. ഗുജറാത്തുകാരനായ ഫക്രുദിന്‍ അത്തര്‍ ബറോഡ മെഡിക്കല്‍ കോളേജില്‍നിന്നാണ് മെഡിക്കല്‍ ബിരുദം നേടിയത്. ഫക്രുദ്ദിന്‍ ഉടമസ്ഥനായ ആശുപത്രിയിലാണ് യമുന ജോലി ചെയ്തിരുന്നത്.
അവര്‍ക്ക് കുറ്റകൃത്യം ചെയ്യാന്‍ സൗകര്യം ചെയ്തുകൊടുത്തു എന്നതാണ് അത്തര്‍ ദമ്പതിളുടെ മേലുള്ള കുറ്റം. ചേലാകര്‍മം നടത്തുന്നത് വന്‍ ശിക്ഷ ലഭിക്കാവുമ കുറ്റമായ അമേരിക്കയില്‍ അഞ്ചു ലക്ഷത്തിലേറെ പെണ്‍കുഞ്ഞുങ്ങള്‍ ചേലാ കര്‍മ ഭീഷണിയിലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അടുത്ത കാലത്തായി ചേലാകര്‍മത്തിന് വിധേയരാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുത്തനെ കൂടിവരികയാണെന്നും കണക്കുകള്‍ കാണീക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല