1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2017

 

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയെ ഉന്നം വക്കുന്നു, ഭീകരരുടെ ക്രൂരതകള്‍ പറഞ്ഞാല്‍ തീരാത്തത്, ഐസിസ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായി നാട്ടിലെത്തിയ ഡോ. രാമമൂര്‍ത്തിയുടെ വെളിപ്പെടുത്തല്‍. 18 മാസം മുമ്പ് ലിബിയയില്‍ വച്ച് ഐഎസ് ഭീകരരുടെ പിടിയിലായ ഡോ. രാമമൂര്‍ത്തി കൊസാനത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മോചിപ്പിക്കുകയായിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു സംഘടനയെ വളര്‍ത്താന്‍ ഐഎസ് ഒരുങ്ങുന്നതായി അദ്ദേഹം വെളിപ്പെടുത്തി. സിറയായിലും ഇറാഖിലും നൈജീരിയായിലും അവര്‍ നടത്തിയ ക്രൂരതയുടെ ദൃശ്യങ്ങള്‍ തടവിലുണ്ടായിരുന്നവരെ നിര്‍ബന്ധിപ്പിച്ച് കാണിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍ ആയിരുന്നതിനാല്‍ ആദ്യമൊക്കെ അവര്‍ തന്നെ ഉപദ്രവിച്ചിരുന്നില്ല. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ തടവുകാരെ അവര്‍ നിര്‍ബന്ധിച്ചിരുന്നു. ദിവസത്തില്‍ അഞ്ചു നേരം പ്രര്‍ത്ഥനകള്‍ നടത്താനും ആവശ്യപ്പെട്ടിരുന്നും. ഐഎസ് ക്യാംപുകളിലെ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ അവര്‍ തന്നെ നിര്‍ബന്ധിച്ചു. എന്നാല്‍ ഗുരുതരമായ പുറം വേദനയും രക്തസമ്മര്‍ദവും ഉണ്ടെന്ന് താന്‍ അറിയിച്ചെങ്കിലും അവര്‍ നിര്‍ബന്ധിപ്പിച്ചു ജോലികള്‍ ചെയ്യിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

മികച്ച വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവരാണ് ഇവര്‍ എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെക്കുറിച്ചും ഇവിടെ നടക്കുന്ന വികസനത്തെക്കുറിച്ചും അവര്‍ക്കറിയാം എന്നും അദ്ദേഹം പറഞ്ഞു. മൂന്ന് തവണ തനിക്കു ഇവരുടെ വേടിയേറ്റിട്ടുണ്ടെന്നും ഐസിയുവില്‍ കിടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇടതു കൈയ്യിലും ഇരുകാലുകളിലും വെടിയേറ്റിട്ടുണ്ട്. ലിബിയന്‍ സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടലുകള്‍ നേരിടേണ്ടി വന്നതുകൊണ്ട് തടവുകാരെ നിരന്തരം ജയില്‍ മാറ്റിയിരുന്നു.

തമിഴ്‌നാട്ടില്‍നിന്നുള്ള ഒരു മുസ്‌ലിം യുവാവ് ലിബിയന്‍ സേനയ്ക്കുനേരെ ചാവേര്‍ ആക്രമണം നടത്തി കൊല്ലപ്പെട്ടതായി കേട്ടിട്ടുണ്ടെന്നും ഇന്ത്യക്കാരെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം അറിയിച്ചു. തടവിലാക്കപ്പെട്ടവരെ ഭീകരര്‍ ശാരീരികമായി ഉപദ്രവിക്കുന്നതു താന്‍ കണ്ടിട്ടില്ല. എന്നാല്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചിട്ടുണ്ട്.തന്നെ ഭീകരരുടെ കൈയ്യില്‍ നിന്നും രക്ഷിച്ചതിന് പ്രധാനമന്ത്രി മോഡിക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.