സ്വന്തം ലേഖകന്‍: ടെക്‌സാസില്‍ ഇന്ത്യന്‍ ഡോക്ടറെ പരിശോധനയ്ക്ക് എത്തിയ രോഗി കുത്തിക്കൊന്നു, 21 കാരനായ പ്രതി അറസ്റ്റില്‍. കാന്‍സാസിലെ ഹോളിസ്റ്റിക് സെക്യാട്രി സര്‍വീസില്‍ സേവനമനുഷ്ടിക്കുന്ന അച്യുത് റെഡ്ഡി (57) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ചികില്‍സിക്കുന്ന ഉമര്‍ റാഷിദ് ദത്ത് എന്ന 21 കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരത്തോടെ ഡോക്ടറുടെ ക്ലിനിക്കില്‍ എത്തിയ ഉമര്‍ അച്യുത് റെഡ്ഡിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പൊലീസ് തയാറായിട്ടില്ല. ഉമറിനെ അറ്റോര്‍ണി ഓഫീസറിന് മുന്നില്‍ ഹാജരാക്കി കൂടുതല്‍ തെളിവെടുപ്പിനായി മാറ്റി. കൊലപാതകം നടത്തിയതിന് ശേഷം അടുത്തുള്ള പാര്‍ക്കിങ് സ്ഥലത്ത് ഉണ്ടായിരുന്ന കാറില്‍ ഇരിക്കുകയായിരുന്ന ഇയാളെ ക്ലിനിക്കിന് സമീപത്തുള്ള ക്ലബിലെ സുരക്ഷ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്ത അറസ്റ്റ് ചെയ്യുകയായിരുന്നു.
തെലുങ്കാനയിലെ നല്‍ഗൊണ്ട സ്വദേശിയാണ് കൊല്ലപ്പെട്ട ഡോക്ടര്‍ റെഡ്ഡി, ഏറെ നാളായി ഡോക്ടറുടെ ചികിത്സയിലായിരുന്നു കൊല നടത്തിയ ഉമര്‍ എന്നാണ് സൂചന. അമേരിക്കയില്‍ നിരവധി ആശുപത്രികളില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു അച്യുത റെഡ്ഡിയും ഭാര്യ ബീനയും. സമാനമായ സംഭവത്തില്‍ ഫെബ്രുവരിയില്‍ ഇന്ത്യക്കാരനായ ശ്രീനിവാസ് കുച്ചിബോട്‌ലയെ അമേരിക്കയില്‍ വെടിവെച്ച് കൊന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല