സ്വന്തം ലേഖകന്‍: അമേരിക്കയിലെ മിഷിഗണില്‍ മാവേലിക്കര സ്വദേശിയായ ഡോക്ടര്‍ വെടിയേറ്റു മരിച്ചു, വംശീയ അതിക്രമമെന്ന് സംശയം. മാവേലിക്കര സ്വദേശി ഡോ. രമേഷ് കുമാറാണ് വെടിയേറ്റ് മരിച്ചത്. ഹൈവേയ്ക്ക് സമീപം കാറിന്റെ പിന്‍സീറ്റില്‍ വെടിയേറ്റ് മരിച്ച നിലയാലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
വംശീയ ആക്രമണമല്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെങ്കിലും അന്വേഷണം തുടരുകയാണ്. അമേരിക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയായ ആപ്പിയുടെ മുന്‍ പ്രസിഡന്റ് ഡോ.നരേന്ദ്ര കുമാറിന്റെ മകനാണ് മരിച്ച ഡോ.രമേഷ് കുമാര്‍.
ചികിത്സിക്കുന്ന ആശുപത്രിയില്‍ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല