1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2018

സ്വന്തം ലേഖകന്‍: നോട്ടു നിരോധനത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറിയ ഇന്ത്യ വീണ്ടും വളര്‍ച്ചയുടെ പാതയിലെന്ന് ഐഎംഎഫ്. 2017ല്‍ ജിഡിപി 2.6 ട്രില്യന്‍ ഡോളറായി വളര്‍ന്നതിനൊപ്പം രാജ്യാന്തര തലത്തില്‍ മികച്ച നേട്ടവും ഇന്ത്യ സ്വന്തമാക്കിയതായി ഐഎംഎഫ് റിപ്പോര്‍ട്ട് പറയുന്നു.

ഫ്രാന്‍സിനെ പിന്തള്ളി ലോക സാമ്പത്തിക ശക്തികളില്‍ ആറാം സ്ഥാനം നേടാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. നിലവില്‍ യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി, യുകെ എന്നിവയ്ക്കു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും ഐഎംഎഫിന്റെ 2018 ഏപ്രിലിലെ വേള്‍ഡ് എക്കണോമിക്‌സ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ വികസനത്തില്‍ നിര്‍ണായക നാഴികക്കല്ലാണു പിന്നിട്ടിരിക്കുന്നതെന്നു സാമ്പത്തിക മന്ത്രാലയം പ്രതികരിച്ചു. രാജ്യത്തേക്കു കൂടുതല്‍ നിക്ഷേപമെത്തുന്നതിന് ഉള്‍പ്പെടെ റിപ്പോര്‍ട്ടു സഹായകരമാകുമെന്നാണു പ്രതീക്ഷ. ഇതു മാത്രമല്ല തെക്കനേഷ്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കിനെ മുന്‍നിരയിലേക്കു വീണ്ടുമെത്തിക്കുന്നതിലും പ്രധാന ശക്തിയായി ഇന്ത്യ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.