സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് വ്യാഴാഴ്ച നടക്കും. അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപൺ ഹൗസ്. ഉച്ചക്ക് 12.30ന് ഓപൺ ഹൗസ് ആരംഭിക്കും. 11.30 മുതൽ രജിട്രേഷൻ ആരംഭിക്കും.
അംബാസഡർ ഡോ. ആദർശ് സ്വൈക, എംബസി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. പ്രവാസികൾക്ക് ഓപൺ ഹൗസിൽ വിവിധ വിഷയങ്ങൾ ഇവരുടെയും ശ്രദ്ധയിൽപ്പെടുത്താം.
അതിനിടെ കുവൈത്തില്‍ വീസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ റെസിഡന്‍സി നിയമം തയ്യാറായതായും അത് നിലവില്‍ ലീഗല്‍ കമ്മിറ്റി അവലോകനം ചെയ്തു വരികയാണെന്നും പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അറിയിച്ചു.
നിയമത്തിന് താമസിയാതെ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ അനധികൃത താമസക്കാര്‍ക്കെതിരേ വിപുലമായ സുരക്ഷാ കാമ്പയിന് നടക്കുന്ന ഖൈത്താനില്‍ നടത്തിയ സന്ദര്‍ശന വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല