
സ്വന്തം ലേഖകൻ: പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് രണ്ട് ദിവസം തടസ്സം നേരിടുമെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി. പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ നവീകരണത്തിന്റെ ഭാഗമായി ശനി,ഞായര്‍ ദിവസങ്ങളില്‍ പാസ്പോര്‍ട്ട്, തത്കാല്‍ പാസ്പോര്‍ട്ട്, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി) തുടങ്ങിയ സേവനങ്ങള്‍ താല്കാലികമായി നിര്‍ത്തിവച്ചത്.
എംബസിയിലും കുവൈത്ത് സിറ്റി, ജലീബ് അല്‍ ഷുവൈഖ് (അബ്ബാസിയ) ജഹ്റ, ഫാഹഹീല്‍ എന്നീ നാല് ഔട്ട്സോഴ്സിങ് കേന്ദ്രങ്ങളിലും ഇത്തരം സേവനങ്ങള്‍ ലഭ്യമല്ല. ഒക്ട്ടോബര്‍ 21ന് കുവൈത്ത് സമയം 3.30 വരെയാണിത്. എന്നാല്‍, കോണ്‍സുലര്‍, വീസ സേവനങ്ങള്‍ നാല് ഔട്ട്സോഴ്സിങ് കേന്ദ്രങ്ങളില്‍ ലഭ്യമാകും.
അതിനിടെ കുവൈത്തില്‍ മയക്കുമരുന്ന് കടത്തും വിതരണവും തടയുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ കൂടുതല്‍ വ്യാപകമാക്കി ആഭ്യന്തര മന്ത്രാലയം. മയക്കുമരുന്ന് കടത്തും സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ ദുരുപയോഗവും തടയുന്നതിനായാണ് റെയ്ഡ് ഉൾപ്പെടെയുള്ള നടപടികൾ കർശനമാക്കിയത്.
റെയ്ഡിൽ നിരവധിയാളുകൾ പിടിയിലായി. കുവൈത്തിലെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ കോംബാറ്റിങ് നാര്‍ക്കോട്ടിക്സിന്റെ നേതൃത്വത്തിലാണ് രാജ്യത്തൊട്ടാകെ റെയ്ഡ് നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല