സ്വന്തം ലേഖകൻ: വെബ്‌സൈറ്റിന്റെ സാങ്കേതിക നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി മസ്‌ക്കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു. പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങളാണ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ രണ്ടാം തീയതിവരെ സേവനങ്ങള്‍ തടസ്സപ്പെടുമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്. അതേസമയം ബിഎല്‍എസ് സെന്ററിലെ കോണ്‍സുലര്‍ വിസാ സേവനങ്ങള്‍ക്ക് തടസുമണ്ടാകില്ലെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയില്‍ അറിയിച്ചു.
അതിനിടെ കേരള സെക്ടറുകൾ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് ഒമാൻ എയർ ഓഫർ നല്കുന്നു. 25 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കും. ഇന്നലെ മുതല്‍ ആരംഭിച്ച ഡിസ്‌കൗണ്ട് സെയില്‍ സെപ്റ്റംബർ അഞ്ച് വരെ തുടരും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്താൽ സെപ്റ്റംബർ ഒന്നിനും മാര്‍ച്ച് 31നും ഇടയിൽ യാത്ര ചെയ്താൽ മതിയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല