ഡിജിറ്റല്‍ പാതയിലൂടെ കുതിക്കുന്ന ഇന്ത്യന്‍ സിനിമാവ്യവസായം 2015 ഓടെ 12,800 കോടിയുടെ വരുമാനം നേടുമെന്ന് അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (അസോചം) റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം 8190 കോടിയായിരുന്നു വരുമാനം.
മൂവി ഓണ്‍ ഡിമാന്‍ഡ്്, പേ ടിവി തുടങ്ങിയ ഘടകങ്ങളും വിതരണത്തില്‍ കൊണ്ടുവന്ന ഡിജിറ്റല്‍ സംവിധാനവും വരുമാനം വര്‍ധിക്കാന്‍ ഇടയാക്കി. ഒരു സിനിമ ആഗോളവ്യാപകമായി എല്ലാതീയേറ്ററിലും ഒരു ദിവസം തന്നെ റിലീസ് ചെയ്യാന്‍ കഴിയുന്നു. മൊബൈല്‍ ഫോണുകളുടെ വരവും ഇന്റര്‍നെറ്റ് വളര്‍ച്ചയും ഉപയോക്താക്കളുടെ ദൃശ്യാനുഭവങ്ങളെ മാറ്റിമറിച്ചു.
ഇന്ത്യയിലെ 20 ഭാഷകളിലായി പ്രതിവര്‍ഷം ആയിരം സിനിമകള്‍ നിര്‍മിക്കുന്നുണ്ട്. ഇതില്‍ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളാണ് ഭൂരിഭാഗം വരുമാനവും സംഭാവന ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാ വിപണിയാണ് ഇന്ത്യയുടേത്.
12,000 തീയേറ്റര്‍ സ്ക്രീനുകള്‍, 400 നിര്‍മാണ കേന്ദ്രങ്ങള്‍, വളരെ വലിയ പ്രേക്ഷകരുടെ കൂട്ടം എന്നിവ ഇതിനാധാരമാണ്. ദിവസം 140 ലക്ഷം പേര്‍ സിനിമ കാണുന്നുണ്ട്. മൊത്തം ജനസംഖ്യയുടെ 1.4% വരും ഇത്.
2013 ല്‍ ശതാബ്ദിയിലെത്തുന്ന ഇന്ത്യന്‍ സിനിമാ വ്യവസായ രംഗത്ത് 60 ലക്ഷം പേര്‍ ജോലി ചെയ്യുന്നുണ്ട്. മൊത്തം വരുമാനത്തിന്റെ 80 ശതമാനത്തോളം ബോക്സോഫീസ് കളക്ഷനാണ്. വന്‍ മാറ്റത്തിന്റെ പാതയിലൂടെയാണ് ഇന്ത്യന്‍ സിനിമ കടന്നുപോകുന്നത്.
മള്‍ട്ടിപ്ളക്സുകളുടെ വരവ്, സംഘടിത ഫണ്ടിംഗ്, ചലച്ചിത്ര നിര്‍മാണ വിതരണ രംഗങ്ങളില്‍ കോര്‍പറേറ്റുകളുടെ കടന്നുവരവ്, ഡിജിറ്റല്‍ സിനിമകളുടെ ജനപ്രിയത തുടങ്ങിയവ ഇതിനുദാഹരണമാണ്. മള്‍ട്ടിപ്ളക്സുകള്‍ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇനി 20,000 സ്ക്രീനുകള്‍ കൂടി ആവശ്യമായി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
നൂറുശതമാനം വിദേശനിക്ഷേപം വന്നുകഴിഞ്ഞാല്‍ മള്‍ട്ടിപ്ളക്സുകളുടെ വരവ് കുറേക്കൂടി വേഗത്തിലാകും. ഇന്ത്യയില്‍ പത്തുലക്ഷം പേര്‍ക്ക് 12 സ്ക്രീനുകള്‍ മാത്രമുള്ളപ്പോള്‍ അമേരിക്കയില്‍ ഇത് 117 ആണ്. എന്നാല്‍ വ്യാജന്റെ കടന്നുവരവു മൂലം ഓരോവര്‍ഷവും 400 കോടിയുടെ നഷ്മുണ്ടാകുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല