കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അമേരിക്ക മടക്കിയത് 2100 ഇന്ത്യന്‍ നിര്‍മ്മിത ഭക്ഷ്യ ഉത്പന്നങ്ങളാണ്. അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് റെഗുലേറ്റര്‍ നടത്തിയ പഠനത്തെ തുടര്‍ന്നാണ് ഈ ഉത്പന്നങ്ങള്‍ ഇനി അമേരിക്കയ്ക്ക് വേണ്ടെന്ന് തീരുമാനമെടുത്തത്. നിരോധിക്കപ്പെട്ടവയില്‍ ബ്രിട്ടാനിയയും ഹാല്‍ദിറാമും, നെസ്‌ലേയും ഹിന്ദുസ്ഥാന്‍ യൂണിലിവറും, ഹെയിന്‍സ് ഇന്ത്യയും ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഉല്‍പന്നങ്ങളുമുണ്ട്.
വൃത്തിഹീനമായ സാഹചര്യത്തിലുള്ള നിര്‍മ്മാണം, ലേബലിംഗ് പ്രശ്‌നങ്ങള്‍, പരിധിയിലും കവിഞ്ഞ കീടനാശിനിയുടെ അംശം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇറക്കുമതി ചെയ്ത ഉല്‍പന്നങ്ങള്‍ അമേരിക്ക തിരിച്ചയച്ചത്. എന്നാല്‍, അയച്ച ഉത്പ്പന്നങ്ങള്‍ക്ക് യാതൊരു ഗുണ നിലവാരകുറവും ഇല്ലെന്നും അമേരിക്ക തെറ്റിദ്ധാരണ മൂലമാണ് നടപടിയെടുത്തതെന്നുമാണ് ഇന്ത്യന്‍ കമ്പനികളുടെ വിശദീകരണം.
മാഗി നിരോധിക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നങ്ങളുടെ പരിശോധന കര്‍ക്കശമാക്കാന്‍ കഴിഞ്ഞദിവസം അമേരിക്കന്‍ എഫ്ഡിഎ തീരുമാനിച്ചിരുന്നു. ഉരുളക്കിഴങ്ങു വറവ്, മധുരപലഹാരങ്ങള്‍ എന്നിവയാണ് മടക്കിയവയില്‍ ഭൂരിഭാഗവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല