സ്വന്തം ലേഖകന്‍: മകളുടെ വിവാഹം കൂടാന്‍ അമേരിക്കയിലെത്തി കാണാതായ ഇന്ത്യക്കാരന്‍ മരിച്ച നിലയില്‍. ഹൈദരാബാദ് സ്വദേശിയായ പ്രസാദ് മൊപാര്‍ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമേരിക്കയിലെ ഒരു ജലപാതയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന 55 കാരനായ പ്രസാദിന്റെ മൃതദേഹം.
മകള്‍ ദുര്‍ഗയുടെ വിവാഹത്തിനായി പിതാവായ പ്രസാദ് മൊപാര്‍ടി ജനുവരിയിലാണ് അമേരിക്കയില്‍ എത്തിയത്. വിവാഹം നടന്ന വീടിന് സമീപത്ത് നിന്നും എട്ട് കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മകളുടെ വിവാഹ സത്കാരത്തിന് ശേഷം ഫെബ്രുവരി 13 ന് പ്രസാദ് മൊര്‍പാടിയെ കാണാതാകുയായിരുന്നു.
മൃതദേഹം കണ്ടെത്തിയെങ്കിലും മരണകാരണം വ്യക്തമായിട്ടില്ല. ജലപാതയിലൂടെ പോയ സഞ്ചാരിയാണ് മൃതദേഹം കണ്ടത്. ഉടന്‍ അധികാരികളെ വിവരമറിയിക്കുകയായിരുന്നു.
കാലിഫോര്‍ണിയയില്‍ വച്ചാണ് ദുര്‍ഗയുടെ വിവാഹം നടന്നത്.
വിവാഹ സല്‍ക്കാരത്തിന് ശേഷം നാല് മണിയോടെ പ്രസാദ് വീടിന് പുറത്തേക്ക് നടക്കാന്‍ പോയ പ്രസാദ് പിന്നീട് തിരിച്ചെത്തിയില്ല.
തുടര്‍ന്ന് പോലീസ് അദ്ദേഹത്തെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു. ഇതിനിടെയാണ് പ്രസാദിന്റെ മൃതദേഹം കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല