1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2018

സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ പരിഹാസം അതിരുകടന്നു; യുഎഇയില്‍ ലൈവായി ഇന്ത്യന്‍ പെണ്‍കുട്ടി ആത്മഹത്യാശ്രമം. കളിയാക്കിക്കൊണ്ടുള്ള തന്റെ ഫോട്ടോ സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ മനംനൊന്ത് ഷാര്‍ജയില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം. ലൈവ് സ്ട്രീം ചെയ്ത് ആത്മഹത്യ ചെയ്യാനായിരുന്നു 20 കാരിയായ ഇന്ത്യക്കാരിയായ പെണ്‍കുട്ടിയുടെ പദ്ധതിയെങ്കിലും പോലീസ് കൃത്യസമയത്ത് ഇടപ്പെട്ട് രക്ഷപ്പെടുത്തി.

ആത്മഹത്യ ചെയ്യുമെന്നുള്ള പെണ്‍കുട്ടിയുടെ പ്രഖ്യാപനം സാമൂഹിക മാധ്യമങ്ങള്‍ വഴി ദുബായ് സൈബര്‍ പോലീസിന് ലഭിച്ചു. ഇതേ തുടര്‍ന്ന് ഈ സന്ദേശം ഉടനടി ഷാര്‍ജ പോലീസിന് കൈമാറുകയും പെണ്‍കുട്ടിയുടെ ഫ്‌ളാറ്റിലെത്തി രക്ഷപ്പെടുത്തുകയുമായിരുന്നു.

ഷാര്‍ജ അല്‍ നഹ്ദയിലാണ് സംഭവം നടന്നത്. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരുടെ പേരും വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല. ഫ്‌ളാറ്റില്‍ നിന്ന് കൊണ്ടുപോയ പെണ്‍കുട്ടിയെ പോലീസ് കൗണ്‍സിലിങും മനഃശാസ്ത്ര ചികിത്സക്കും വിധേയമാക്കിയതായാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.