1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2016

സ്വന്തം ലേഖകന്‍: ബഹ്‌റൈനില്‍ തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചു, ബഹ്‌റൈനി യുവാവും ഏഷ്യന്‍ വംശജയായ യുവതിയും പിടിയില്‍. ലക്‌നൗ സ്വദേശിനിയായ അനീഷ ചാള്‍സിന്റെ മകള്‍ സാറയെയാണ് തട്ടിക്കൊണ്ടു പോയത്. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ ബുധനാഴ്ച പുലര്‍ച്ചെ ഹൂര്‍ കെ.എഫ്.സിയ്ക്ക് പിന്നിലുള്ള ഗ്രൗണ്ടില്‍ നിന്നും കണ്ടെടുത്തിരുന്നു. കാറിന്റെ ജിപിഎസ് സംവിധാനം തകരാറിലാക്കിയ നിലയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ ഹൂറയിലെ ഡേ കെയര്‍ സെന്ററില്‍ നിന്നും അനീഷയും മകളും കാറില്‍ മടങ്ങവേയായിരുന്നു പ്രതികള്‍ കുട്ടിയെ റാഞ്ചിയത്.

ഹൂറയിലെ ഗോള്‍ഡന്‍ സാന്റ്‌സ് അപാര്‍ട്‌മെന്റിന് സമീപം നിര്‍ത്തിയ ശേഷം കുട്ടിയെ കാറിന്റെ പിന്‍സീറ്റിലിരുത്തി അടുത്തുള്ള കോള്‍ഡ് സ്‌റ്റോറില്‍ കയറി ഒരു മിനിറ്റിനകം തിരിച്ചത്തെിയ അനീഷ കണ്ടത് ഒരു അജ്ഞാതന്‍ കാര്‍ തട്ടിയെടുത്ത് ഓടിച്ചു പോകുന്നതാണ്. കുറച്ച് ദൂരം ഇവര്‍ കാറിന് പുറകെ ഓടിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പിറകെയത്തെിയ പല വണ്ടിക്കാരോടും സഹായം അഭ്യര്‍ഥിച്ചു.

ഒരാള്‍ കാര്‍ നിര്‍ത്തി കുട്ടിയുള്ള കാറിനെ പിന്തുടര്‍ന്നെങ്കിലും ഒപ്പമത്തൊനായില്ല. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.സാറയെ കണ്ടെത്തനായതില്‍ സന്തോഷം പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്റില്‍ കുറിപ്പെഴുതിയിട്ടുണ്ട്. സാറയെ മോചിപ്പിക്കാനായതില്‍ അവര്‍ ബഹ്‌റൈന് നന്ദി പറഞ്ഞു.

കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നുള്ള അനീഷയുടെ സഹോദരന്റെ ഫേസ്ബുക് പോസ്റ്റ് ചൊവ്വാഴ്ച വൈകീട്ടുതന്നെ വൈറലായിരുന്നു. തുടര്‍ന്ന് ഇവരുടെ സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും ബഹ്‌റൈന്റെ പല ഭാഗങ്ങളിലും തെരച്ചില്‍ നടത്തി. പൊലീസിന്റെ തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയാണ് 100 ലധികം പേര്‍ വിവിധയിടങ്ങളില്‍ അരിച്ചുപെറുക്കിയത്.

മലയാളികളായ സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഐ.സി.ആര്‍.എഫും തെരച്ചിലിലും പോലീസ് സ്‌റ്റേഷനിലും മറ്റുമുള്ള കാര്യങ്ങള്‍ക്കുമായി സജീവമായി രംഗത്തെത്തിയിരുന്നു. പിടിയിലായവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.