സ്വന്തം ലേഖകന്‍: യുഎസില്‍ ഒമ്പതു വയസുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ രണ്ടാനമ്മ പിടിയില്‍. അഷ്ദീപ് കൗര്‍ എന്ന പെണ്‍കുട്ടിയെയാണ് ദുരൂഹമായ സാഹചര്യത്തില്‍ ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള അപ്പാര്‍ട്‌മെന്റിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. അഷ്ദീപിന്റെ രണ്ടാനമ്മ അര്‍ജുന്‍ സാംദി പര്‍ദാസാണ് അറസ്റ്റിലായത്.
പൊലീസ് അന്വേഷണത്തില്‍ സാംദി പര്‍ദാസ് കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായിരുന്നു. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിനു പൊലീസ് കേസെടുത്തു. സംഭവത്തിനുപിന്നാലെ ഒളിവില്‍ പോയ സാംദിയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്.
അഷ്ദീപിനെയും കൂട്ടി സാംദി കുളിമുറിയിലേക്കു പോകുന്നതു കണ്ടതായി ഇവരുടെ അപ്പാര്‍ട്‌മെന്റിലെ താമസക്കാരിലൊരാള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ കുളിമുറിയില്‍ നിന്ന് സാംദി മാത്രം പുറത്തുവരികയും അഷ്ദീപ് കുളിക്കുകയാണെന്ന് പറഞ്ഞ് പുറത്തുപോവകുകയും ചെയ്യുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പെണ്‍കുട്ടി കാണാത്തതിനെ തുടര്‍ന്ന് കുളിമുറിയില്‍ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കുട്ടിയെ കണ്ടത്തെിയത്.
മൂന്നു മാസം മുന്‍പാണ് അഷ്ദീപ് ഇന്ത്യയില്‍നിന്നു ന്യൂയോര്‍ക്കില്‍ പിതാവ് സുഖ്ജിന്ദര്‍ സിങ്ങിന്റെ അടുത്തത്തെിയത്. അഷ്ദീപിന്റെ അമ്മയുമായി വേര്‍പിരിഞ്ഞശേഷം സുഖ്ജിന്ദര്‍ സാംദിയെ വിവാഹം കഴിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല