സ്വന്തം ലേഖകന്‍: അമേരിക്കയിലെ പ്രശസ്തമായ സ്ക്രിപ്സ് നാഷനല്‍ സ്പെല്ലിങ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനവുമായി 12 കാരിയായ ഇന്ത്യന്‍ വംശജ. അനന്യ വിനയ് ആണ് 40,000 യു.എസ് ഡോളര്‍ (ഉദ്ദേശം 25 ലക്ഷം രൂപ) സമ്മാനത്തുക സ്വന്തംമാക്കി ഒന്നാമതെത്തിയത്. വസ്ത്ര നിര്‍മാണത്തിന് ഉപയോഗിക്കുന്നതും സില്‍ക്കില്‍ നിന്നുണ്ടാക്കുന്നതുമായ ‘മറോക്കയ്ന്’ എന്ന വാക്ക് ശരിയായി ഉച്ചരിച്ചാണ് അനന്യ വിജയം കൈപ്പിടിയില്‍ ഒതുക്കിയത്.
അവസാന റൗണ്ടില്‍ അനന്യ പരാജയപ്പെടുത്തിയതും ഒരു ഇന്ത്യന്‍ വംശജനെയാണ്, റോഹന്‍ രാജീവ്. മത്സരത്തില്‍ 291 പേരാണ് പങ്കെടുക്കാന്‍ എത്തിയത്. തന്റെ സ്വപ്നം യാഥാര്‍ഥ്യമായതായി അനന്യ പറഞ്ഞു. ഞാന്‍ വാക്കുകളില്‍ ശ്രദ്ധിക്കുകയും അത് ശരിയായി ഉച്ചരിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്.
സാമൂഹിക പാഠപുസ്തകത്തില്‍ ഈ വാക്ക് പഠിച്ചിട്ടുണ്ടെന്നും അനന്യ വ്യക്തമാക്കി. കാലിഫോര്‍ണിയയില്‍ ആറാം ഗ്രേഡ് വിദ്യാര്‍ഥിയാണ് ഈ കൊച്ചു മിടുക്കി. സ്ക്രിപ്സ് നാഷനല്‍ സ്പെല്ലിങ് ബീ മത്സരത്തില്‍ തുടര്‍ച്ചയായി 13 ആം വര്‍ഷമാണ് ഇന്ത്യന്‍ വംശജര്‍ ജേതാക്കളാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല