1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2016

സ്വന്തം ലേഖകന്‍: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബന്ദികളാക്കിയ ഇന്ത്യന്‍ അധ്യാപകരെ മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഭീകരര്‍ ബന്ദികളാക്കിയിരുന്ന രണ്ട് ഇന്ത്യന്‍ അധ്യാപകര്‍ ആന്ധ്രാപ്രദേശ് സ്വദേശി ടി.ഗോപാലകൃഷ്ണ, തെലങ്കാന സ്വദേശി സി. ബലറാം കൃഷ്ണന്‍ എന്നിവരെയാണ് വിട്ടയച്ചത്. ഇവരെയും മറ്റു രണ്ട് സഹപ്രവര്‍ത്തകരെയും കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

ഇന്ത്യയിലേക്കു വരുന്നതിനായി ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പുറപ്പെടവേ സിര്‍ത്തെക്ക് 50 കിലോമീറ്റര്‍ മുന്‍പ് ഒരു ചെക്ക്‌പോസ്റ്റില്‍ നിന്നാണ് ഇവരെ ഭീകരര്‍ റാഞ്ചിയത്. ഭീകരര്‍ തട്ടിക്കൊണ്ടുപോയ റായ്ചൂര്‍ സ്വദേശി ലക്ഷ്മികാന്ത് രാമകൃഷ്ണ (37), ബംഗലൂരു സ്വദേശി മുള്‍ബാഗില്‍ വിജയ് കുമാര്‍ (56) എന്നിവര്‍ ഏതാനും ദിവസത്തിനു ശേഷം രക്ഷപ്പെട്ടിരുന്നു.

ഉത്തര ലിബിയയിലെ സിര്‍ത്തെ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരായിരുന്നു ഇവര്‍. 2014 ആഗസ്റ്റില്‍ ലിബിയന്‍ ഭീകര സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ മറ്റ് ഇന്ത്യക്കാര്‍ക്കൊപ്പം രക്ഷപ്പെട്ടവരായിരുന്നു ബന്ദികളായ നാലുപേരും. എന്നാല്‍ സെപ്റ്റംബറില്‍ യൂണീവേഴ്‌സിറ്റി വീണ്ടും തുറന്നതോടെ ഇവര്‍ മടങ്ങിപ്പോകുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.