നേരം വൈകിയെത്തിയതിനെ തുടര്‍ന്നുണ്ടായ വാഗ്വാദത്തിനിടെ മകനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരന് റോമിലെ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 2009ല്‍ ആന്‍സിയോ നഗരത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെ.വി. എന്നറിയപ്പെടുന്ന നാല്‍പ്പത്തിയൊന്നുകാരനാണ് പ്രതി.
പുലര്‍ച്ചെ ഒരു മണിക്കുശേഷം വീട്ടിലെത്തിയ മകനെ ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ക്ഷുഭിതനായ പ്രതി മകന്റെ നെഞ്ചത്തിടിക്കുകയും മകന്‍ മരിച്ചുവീഴുകയും ചെയ്തുവെന്നാണ് കേസ്. അച്ഛനമ്മമാര്‍ തന്നെയാണ് ബോധരഹിതനായി വീണ മകനെ ആംബുലന്‍സ് വിളിച്ച് ആസ്പത്രിയിലെത്തിച്ചത്. അപ്പൊഴേയ്ക്കും മരിച്ചുകഴിഞ്ഞിരുന്നു.
ഏറെ വൈകാതെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാള്‍ക്കു കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റോമിലെ പ്രത്യേക അപ്പീല്‍സ് കോടതി ശരിവയ്ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കല്ല്യാണത്തിന് വിസമ്മതിച്ച മകളെ പിന്തുണച്ചുവെന്ന കുറ്റത്തിന് ഭാര്യയെ അടിച്ചുകൊന്ന ഒരു പാകിസ്താന്‍കാരനെ മകനോടൊപ്പം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല