സ്വന്തം ലേഖകന്‍: റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയന്‍ ഹാക്കര്‍ സംഘം, തെളിവായി വൈറസിന്റെ കോഡ് പരസ്യമാക്കി ഇന്ത്യന്‍ ഐടി വിദഗ്ദന്‍. ഇന്റര്‍നെറ്റ് ലോകത്തെ ഭീതിയിലാഴ്ത്തിയ റാന്‍സംവെയര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് സൂചന നല്‍കുന്ന തെളിവുകള്‍ ഗൂഗിള്‍ ജീവനക്കാരനായ ഇന്ത്യന്‍ വംശജന്‍ നീല്‍ മേത്തയാണ് പുറത്തുവിട്ടത്.
റാന്‍സംവെയര്‍ ആക്രമണത്തിന്റെ സുപ്രധാന തെളിവായി റഷ്യന്‍ സുരക്ഷ വിദഗ്ധര്‍ പരിഗണിക്കുന്ന വൈറസ് കോഡ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് നീല്‍ മേത്തയായിരുന്നു. വാനാക്രൈ വൈറസിന്റെ ഏറ്റവും പുതിയ ഭീഷണിക്ക് പിന്നില്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാരുടെ സംഘമായ ലാസറസാണെന്ന് റഷ്യന്‍ വിദഗ്ധര്‍ അവകാശപ്പെട്ടിരുന്നു. ഉത്തര കൊറിയയില്‍ നിന്നുള്ള പല ഹാക്കര്‍മാരും മുമ്പ് ഈ കോഡ് ഉപയോഗിച്ചിരുന്നതായാണ്? ഇവര്‍ കണ്ടെത്തിയിട്ടുള്ളത്?.
മേത്തയുടെ കണ്ടെത്തലോടെയാണ് സെക്യുരിറ്റി വിദഗ്ധര്‍ക്ക് റാന്‍സംവേറില്‍ ലാസറസ് ഗ്രൂപ്പുമായുള്ള ബന്ധം കണ്ടെത്താന്‍ കഴിഞ്ഞത്. വാനാക്രൈക്കും ലാസറസ് ഗ്രൂപ്പ് മുന്‍പ് ഉപയോഗിച്ച മറ്റ് കോഡുകളിലും സാമ്യത ഉള്ളതായി തെളിയിക്കാന്‍ മേത്തയുടെ കണ്ടെത്തല്‍ സഹായിച്ചുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സമാനമായ കോഡുകള്‍ ഉപയോഗിച്ചാണ് കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കും 2014ല്‍ സോണി പിക്‌ചേഴ്‌സ് എന്റര്‍ടൈന്‍മെന്റും ഹാക്ക് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല