സ്വന്തം ലേഖകന്‍: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെയും ഐക്യുവുമായി ഇന്ത്യന്‍ ബാലന്‍ വാര്‍ത്തയിലെ താരമാകുന്നു. നാഗ്പൂരില്‍ നിന്നുള്ള അഖിലേഷ് ചന്ദോര്‍ക്ക എന്ന പതിനൊന്നുകാരനാണ് ലോകത്തെ ബുദ്ധിരാക്ഷസരുടെ പട്ടികയില്‍ ഇടംനേടിയത്.
160 പോയിന്റ് ആണ് അഖിലേഷിന്റെ ഐക്യു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെയും ഐക്യുവിന് തുല്യമാണിത്. ഉയര്‍ന്ന ഐക്യുവുള്ള ആളുകളുടെ കൂട്ടായ്മയായ മെന്‍സയില്‍ നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം അഖിലേഷിന് ലഭിച്ചു. ഒപ്പം മെന്‍സ സൊസൈറ്റിയിലെ അംഗത്വവും ലഭിച്ചിട്ടുണ്ട്. 1946ല്‍ ലണ്ടനില്‍ സ്ഥാപിതമായ മെന്‍സ ഏറ്റവും ഉയര്‍ന്ന ഐക്യുവുള്ള ആളുകള്‍ക്ക് മാത്രം അംഗത്വം ലഭിക്കുന്ന സൊസൈറ്റിയാണ്.
ജെയ്ന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായ അഖിലേഷ് കഴിഞ്ഞ മാസമാണ് മെന്‍സ ടെസ്റ്റില്‍ പങ്കെടുത്തത്. പരമാധവി 140 പോയിന്റ് വരെയാണ് താന്‍ പ്രതീക്ഷിച്ചതെന്ന് അഖിലേഷ് പറഞ്ഞു. ഈ റിസല്‍റ്റ് അത്ഭുതപ്പെടുത്തുന്നതാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. ശാസ്ത്രജ്ഞനാകാന്‍ ആഗ്രഹിക്കുന്ന അഖിലേഷ് തമോഗര്‍ത്തങ്ങളെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല