സ്വന്തം ലേഖകന്‍: മദ്യ ലഹരിയില്‍ ഇന്ത്യന്‍ വംശജയായ വനിതാ ഡോക്ടറുടെ പരാക്രമം മിയാമിയിലെ ടാക്‌സി ഡ്രൈവറോട്, വീഡിയോ കണ്ടത് ലക്ഷങ്ങള്‍. മദ്യപിച്ച് ബോധം നഷ്ടപ്പെട്ട ഡോക്ടറുടെ ജോലിയും നഷ്ടപെട്ടു. യൂബര്‍ ടാക്‌സി ഡ്രൈവറെ കയ്യേറ്റം ചെയ്ത ഡോക്ടര്‍ അഞ്ജലി രാംകിസൂണിനെയാണ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടത്. അമേരിക്കയിലെ മിയാമി ആശുപത്രിയിലെ ഡോക്ടറാണ് അഞ്ജലി. മദ്യലഹരിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ അഞ്ജലി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രി അധികൃതര്‍ പിരിച്ചു വിട്ടത്. ജനുവരി 19 നാണ് ഡോ. അഞ്ജലി യൂബര്‍ ടാക്‌സി ഡ്രൈവറെ കയ്യേറ്റം ചെയ്യുന്ന വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. മൂന്ന് മാസത്തിനിടെ 73 ലക്ഷം പേര്‍ യൂട്യൂബില്‍ വീഡിയോ കണ്ടു. ഇവര്‍ ടാക്‌സിക്കാരനെ കയ്യേറ്റം ചെയ്യുന്നതും അടിക്കാന്‍ കൈ ഉയര്‍ത്തുന്നതും, ടാക്‌സി ഡ്രൈവര്‍ യുവതിയെ പിടിച്ച് മാറ്റുന്നതും വ്യക്തമായി വീഡിയോയില്‍ കാണം. കാറിനുള്ളിലിരിക്കുന്ന സാധനങ്ങള്‍ യുവതി പുറത്തേക്ക് എറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മദ്യ ലഹരിയിലെത്തിയ അഞ്ജലി തന്നെ വീട്ടിലെത്തിക്കാന്‍ ഡ്രൈവറോട് പറയുകയും ഡ്രൈവര്‍ വിസമ്മതം പ്രകടിപ്പികയും ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. വീഡിയോ വൈറലായതോടെ അഞ്ജലി ഡ്രൈവറോട് മാപ്പു ചോദിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല