സ്വന്തം ലേഖകന്‍: യുഎസില്‍ കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. യുഎസിലെ ഒഹായോ സംസ്ഥാനത്ത് മുഖംമൂടികളായ കൊള്ളക്കാരുടെ വെടിയേറ്റ് ഇന്ത്യന്‍ വംശജനായ കരുണാകര്‍ കരെന്‍ഗ്ലെയാണ്(53) കൊല്ലപ്പെട്ടത്. ജിഫി കണ്‍വീനിയന്‍സ് മാര്‍ട്ടിലെ ജീവനക്കാരനാണ് കരുണാകര്‍.
തിങ്കളാഴ്ച രാത്രി പത്തിന് കടയിലെത്തിയ കൊള്ളക്കാരാണു വെടിയുതിര്‍ത്തത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. അക്രമികള്‍ക്കുവേണ്ടി വ്യാപകമായ തെരച്ചില്‍ ആരംഭിച്ചതായി ഒഹായോ പോലീസ് പറഞ്ഞു.
ഇന്ത്യന്‍ വംശജര്‍ക്കു നേരേ അമേരിക്കയില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഈ മാസമാദ്യം ഷിക്കാഗോയില്‍ മുപ്പതുകാരനായ ഇന്ത്യന്‍ വംശജനു വെടിയേറ്റു. ഫെബ്രുവരിയില്‍ കാന്‍സാസില്‍ കംപ്യൂട്ടര്‍ എന്‍ജിനിയര്‍ ശ്രീനിവാസിനെ മുന്‍ യുഎസ് നാവിക ഉദ്യോഗസ്ഥന്‍ വെടിവച്ചുകൊന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല