സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഇന്ത്യക്കാരനായ യുവാവ് വെടിയേറ്റ് മരിച്ചു, കൊലപാതകം മോഷണ ശ്രമത്തിനിടെ. ഇരുപത്താറുകാരനായ പഞ്ചാബ് സ്വദേശി വിക്രം ജാര്‍യാലാണ് മരിച്ചത്. വ്യാഴാഴ്ച വാഷിംഗ്ടണ്‍ സംസ്ഥാനത്തെ യാകിമ സിറ്റിയിലെ ഗ്യാസ് സ്റ്റേഷനിലായിരുന്നു സംഭവം. ഗ്യാസ് സ്‌റ്റേഷനിലെത്തിയ മുഖംമൂടിധാരികളായ കവര്‍ച്ചക്കാര്‍ ഇന്ത്യക്കാരനായ യുവാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
യാകിമ സിറ്റി എഎംപിഎം ഗ്യാസ് സ്റ്റേഷനിലെ ക്ലര്‍ക്കായി ജോലി ചെയ്യുകയായിരുന്നു വിക്രം. കാഷ് കൗണ്ടറിലായിരുന്ന വിക്രമിനടുത്തേയ്ക്ക് പണം ആവശ്യപ്പെട്ട് മുഖംമൂടി ധരിച്ച രണ്ടു പേര്‍ ഇടിച്ചുകയറുകയും എതിര്‍ക്കാന്‍ ശ്രമിച്ച വിക്രത്തിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഗ്യാസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് വിക്രത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏതാനും മാസങ്ങള്‍ക്കു മുന്പാണ് വിക്രം അമേരിക്കയിലെത്തിയതെന്ന് സഹോദരന്‍ പറഞ്ഞു. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുക്ഷമ സ്വരാജ് വിക്രമിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല