സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ ട്രെയിനില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇന്ത്യക്കാരന് തടവ്. വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് കൗണ്ടിയിലെ സാന്‍ഡ്വെല്ലില്‍ നിന്നുള്ള 39 കാരനായ മുഖന്‍ സിങ്ങിനാണ് 16 ആഴ്ചത്തെ തടവ് വിധിച്ചത്. പെണ്‍കുട്ടിക്ക് 128 പൗണ്ട് നല്‍കാനും വാര്‍വിക്ക് ക്രൗണ്‍ കോടതി ഉത്തരവിട്ടു.
ഇയാളെ കുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്താനും ഉത്തരവുണ്ട്. 2021 സെപ്റ്റംബറില്‍ ബര്‍മിങാം മൂര്‍ സ്ട്രീറ്റില്‍ നിന്ന് ലണ്ടന്‍ മാരില്‍ബോണിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. പെണ്‍കുട്ടിയുടെ അരികില്‍ ഇരുന്ന പ്രതി ഇവരെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവതി ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തുകയും പരാതി നല്‍കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്റ്റേഷനില്‍ എത്തിയ ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സുരക്ഷിതമായ യാത്രയ്ക്ക് എല്ലാ അവകാശവുമുള്ള യുവതിക്ക് നേരെയുള്ള ലജ്ജാകരമായ ആക്രമണമായിരുന്നു ഇതെന്ന് കോടതി അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല