സ്വന്തം ലേഖകന്‍: അഞ്ച് ഇന്ത്യന്‍ നാവികരെ നൈജീരിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയി, മോചനത്തിനായി ശ്രമം തുടരുന്നു. നൈജീരിയയില്‍ വച്ചാണ് തട്ടിക്കൊണ്ടുപോകല്‍ ഉണ്ടായതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
ഡെല്‍റ്റാ സംസ്ഥാന വാരിയില്‍ നിന്നാണ് അഞ്ച് ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. കൊള്ളക്കാരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. കടല്‍ കൊള്ളക്കാരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അഞ്ച് നാവികരും സുരക്ഷിതരാണെന്നും ഉറപ്പാക്കിയിട്ടുണ്ട്.
ഇവരുടെ മോചനത്തിനായി വേണ്ട എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈ വിഷയം ചര്‍ച്ചചെയ്യാന്‍ നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ എ.ആര്‍.ഗന്‍ഷ്യാം നൈജീരിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ നാവികരുടെ മോചനത്തിനുവേണ്ട എല്ലാ സഹായവും നൈജീരിയ വാഗ്ദാനം ചെയ്തതായും അധികൃതര്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല