സ്വന്തം ലേഖകന്‍: ലണ്ടനില്‍ ഇന്ത്യന്‍ വംശജയായ മുസ്‌ലിം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സെലിന്‍ ദുഖ്‌റാന്‍ എന്ന 19 കാരിയാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. സൗത്ത് വെസ്റ്റ് ലണ്ടനിനെ കിങ്‌സ്റ്റണ്‍ അപോണ്‍ തെംസിലെ ഒരു വലിയ വീട്ടില്‍ വായമൂടി, കൈകള്‍ ബന്ധിച്ച നിലയിലാണ് ദുഖ്‌റാന്റെ മൃതദേഹം കണ്ടെത്തിയത്. ഒപ്പം കൈകാലുകള്‍ കെട്ടിയ നിലയില്‍ മറ്റൊരു പെണ്‍കുട്ടിയെയും സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തി.
മുജാഹിദ് അര്‍ഷിദ് എന്ന 33 കാരനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വിംബ്ള്‍ഡണ്‍ മജിസ്‌ട്രേറ്റ് കോടതി തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊല എന്നീ കുറ്റങ്ങള്‍ ചുമത്തി. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നതും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. കൃത്യത്തില്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി വിന്‍സന്റ് തപ്പു എന്ന 28 കാരനെതിരെയും തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്തിയിട്ടുണ്ട്.
ഈ മാസം 19 നായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് അറബ് യുവാവുമായുള്ള ബന്ധമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രോസിക്യൂട്ടര്‍ ബിനിത റോസ്‌കോ പറഞ്ഞു. പെണ്‍കുട്ടി ഇന്ത്യന്‍ മുസ്‌ലിം ആയതിനാല്‍ യുവാവിന്റെ വീട്ടുകാര്‍ ഇതിനെ എതിര്‍ത്തിരുന്നുവത്രെ. ദുഖ്‌റാനിന്റെ കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പ്രതികളെ ജഡ്ജി ജെയിംസ് ഹെന്റേഴ്‌സണ്‍ റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല