സ്വന്തം ലേഖകന്‍: ഏദന്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ ചരക്കുകപ്പല്‍ കൊള്ളയടിക്കാനുള്ള കടല്‍ക്കൊള്ളക്കാരുടെ ശ്രമം ഇന്ത്യന്‍ നാവിക സേന പരാജയപ്പെടുത്തി. 85,000 ടണ്‍ ശേഷിയുള്ള എംവി ജഗ് അമര്‍ എന്ന കപ്പലാണ് ഏദന്‍ ഉള്‍ക്കടലില്‍ കടക്കൊള്ളക്കാര്‍ ആക്രമിച്ചത്. കപ്പലില്‍ 26 ജീവനക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇന്ത്യന്‍ നേവിയുടെ ഐ.എന്‍.എസ് ത്രിശൂലിന്റെ സമയോചിതമായ ഇടപെടല്‍ കൊള്ളക്കാരെ തുരുത്തുകയായിരുന്നു.
കപ്പല്‍ ആക്രമിച്ച കൊള്ളക്കാര്‍ക്കായി നാവികസേന തിരച്ചില്‍ തുടങ്ങി. കൊള്ള സംഘത്തിന്റേതെന്നു കരുതുന്ന എ.കെ 47 തോക്ക്, ഇരുമ്പ് കുടുക്ക്, കയര്‍, ഇന്ധനം നിറച്ച ടാങ്കുകള്‍,ഏണി തുടങ്ങിയവ കമാന്‍ഡോകള്‍ കണ്ടു കെട്ടിയിട്ടുണ്ട്. അറബിക്കടലില്‍ യെമനും സൊമാലിയക്കും ഇടയിലുള്ള മേഖലയിലാണ് ഏദന്‍ ഉള്‍ക്കടല്‍. ഈ വര്‍ഷം മെയില്‍ ലൈബീരിയന്‍ കപ്പലായ എംവി ലോര്‍ഡ് മൗണ്ട് ബാറ്റണെയും കടല്‍ കൊള്ളക്കാരില്‍നിന്ന് ഇന്ത്യന്‍ നാവിക സേന രക്ഷിച്ചിരുന്നു.
ഏദന്‍ കടലിടുക്കില്‍ നടന്ന ശ്രമം പരാജയപ്പെടുത്തിയത് ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലുകളിലൊന്നായ ഐ.എന്‍.എസ് ശാരദയായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഏദന്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ നാവികസംഘം പരാജയപ്പെടുത്ത മൂന്നാമത്തെ കൊള്ളശ്രമമാണ് ഇത്. കപ്പല്‍ റാഞ്ചാനുള്ള ശ്രമങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഉള്‍ക്കടലില്‍ നാവിക സേന നിരീക്ഷണം ശക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല