സ്വന്തം ലേഖകന്‍: പായ്‌വഞ്ചിയിലുള്ള ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടതായി സൂചന; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു.
പായ്‌വഞ്ചിയുടെ കഴ തകര്‍ന്നെന്നും മുതുകിന് പരുക്കേറ്റെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍ പെട്ടത്.
പായ്‌വഞ്ചിയുടെ തൂണു തകര്‍ന്ന് മുതുകിന് പരിക്കേറ്റുവെന്നും എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലെന്നും അഭിലാഷ് വെള്ളിയാഴ്ച വൈകിട്ട് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് അഭിലാഷുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ശക്തമായ കാറ്റിലും തിരയിലും പെട്ടാണ് അഭിലാഷ് സഞ്ചരിച്ച പായ്‌വഞ്ചി അപകടത്തില്‍പെട്ടതെന്നാണ് സൂചന.
കാന്‍ബറയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അഭിലാഷിനെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കൂടാതെ ഓസ്‌ട്രേലിയന്‍, ഫ്രഞ്ച് സൈന്യവും ഇന്ത്യന്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. മോശം കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നത്.
ജൂലൈ ഒന്നിനാണ് ഫ്രാന്‍സില്‍ നിന്ന് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം ആരംഭിച്ചത്. 311 ദിവസം കൊണ്ട് പ്രയാണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഏഴുപേര്‍ പിന്മാറിയിരുന്നു. ഒന്നാം സ്ഥാനത്തിനായി സാധ്യത കല്പിക്കപ്പെട്ടിരുന്നവരില്‍ മുന്നിലായിരുന്നു അഭിലാഷ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല