സ്വന്തം ലേഖകന്‍: സൗദിയില്‍ സ്‌പോണ്‍സര്‍ അടിമയാക്കിയ ഇന്ത്യന്‍ നഴ്‌സിനെ രക്ഷിക്കാന്‍ സുഷമ സ്വരാജ് ഇടപെടുന്നു. സൗദി അറേബ്യയില്‍ ജോലിക്കെത്തിച്ച് അടിമയാക്കിയ കര്‍ണാടക സ്വദേശിനി ജസീന്ത മെന്‍ഡോണ്‍കയെയാണ് സൗദിയില്‍ സ്‌പോണ്‍സര്‍ അടിമയാക്കി വച്ചിരിക്കുന്നതായി വിവരം ലഭിച്ചത്.
ജസീന്തയുടെ മോചനത്തിന് ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുഷ്മ സ്വരാജ് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദിന് ട്വീറ്റ് സന്ദേശമയച്ചു. അതേസമയം, നഴ്‌സിനെ മോചിപ്പിക്കാന്‍ അറബിയായ സ്‌പോണ്‍സര്‍ 24,000 റിയാല്‍സ്, (നാലു ലക്ഷം രൂപ) ആണ് ആവശ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
ട്വിറ്ററിലൂടെ ലഭിച്ച പ്രതികരണങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് സുഷ്മ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്തുള്ള ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കാന്‍ ഉചിതമായ ഇടപെടല്‍ ഉണ്ടാകുമെന്ന് സുഷ്മ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല