1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2015

കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റ്‌റെ ഭാഗമായി ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും നെഴ്‌സുമാരെ ബ്രിട്ടനിലേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കാമറൂണ്‍ ഗവര്‍മെന്റിന് പരസ്യമായ താക്കീതുമായി പ്രമുഖ ബ്രിട്ടീഷ് എം പി ഹെന്റി ബെല്ലിംഗാം രംഗത്ത്.ബ്രിട്ടനിലെ ഭരണ കഷിയായ കണ്‍സേര്‍വെറ്റീവ് പാര്‍ട്ടിയുടെ നോര്‍ഫോക്ക് നോര്‍ത്ത് വെസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഹെന്റി ബെല്ലിംഗാം. ഇക്കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കുടിയേറ്റ നിയന്ത്രണ നിയമ ചര്‍ച്ചക്കിടെ വളരെ ശക്തമായ ഭാഷയിലാണ് യു കെ യിലെ വിദേശ കാര്യ മന്ത്രാലയത്തിന്റ്‌റെ കുടിയേറ്റ നയങ്ങളിലെ പാളിച്ചകള്‍ക്കെതിരെ ആഞ്ഞടിച്ചത്. പുതിയ കുടിയേറ്റ നിയന്ത്രണ നിയമ പ്രകാരം ഏറ്റവും അധികം വലയുന്നത് ബ്രിട്ടനിലെ ആശുപത്രികളാണെന്നും, യാതൊരു നിയന്ത്രണവുമില്ലതെ ബ്രിട്ടനിലെത്തുന്ന യുറോപ്യന്‍ യുണിയനുകളില്‍ പെട്ട നേഴ്‌സുമാരുടെ കാര്യപ്രാപ്തിയില്ലായ്മയാണ് അതിനു പ്രധാന കാരണം എന്നുമാണ് ഹെന്റി ബെല്ലിംഗാം പരസ്യമായി തുറന്നടിച്ചത് .ഇന്ത്യ ,ഫിലിപ്പിന്‌സ് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള നേഴ്‌സുമാര്‍ക്കുള്ള പോലെ നിലവാരം മറ്റൊരു വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള നേഴ്‌സുമാര്‍ക്കും ഇല്ല .നന്നായി ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവും തൊഴില്‍ മേഖലയിലെ അതിരറ്റ പ്രാവീണ്യവും ഇവരെ വേറിട്ടതാക്കുന്നു.ചുരുങ്ങിയ കാലയളവില്‍ രോഗികളുടെ എണ്ണത്തിലുണ്ടായ അമിത വര്‍ദ്ധനയാണ് യു കെ യിലെ ആരോഗ്യ മേഖലയുടെ നിയന്ത്രണം വഹിക്കുന്ന എന്‍ എച്ച് എസ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.രോഗികളെ നോക്കാന്‍ ഇപ്പോള്‍ ആവശ്യത്തിനുള്ള നേഴ്‌സുമാര്‍ യു കെ യിലെ ഒരു ആശുപത്രി കളിലും ഇല്ല.ഈ പ്രതിസന്ധിക്കുള്ള എളുപ്പ പരിഹാരമായാണ് പോര്‍ച്ചുഗല്‍,ഇറ്റലി,ഹംഗറി,സ്‌പെയിന്‍ എന്നിങ്ങനെയുള്ള യുറോപ്യന്‍ യുണിയനുകളില്‍ പെട്ട രാജ്യങ്ങളിലെ നേഴ്‌സുമാര്‍ക്ക് എന്‍ എച്ച് എസില്‍ വലിയ തോതില്‍ നിയമനം നടത്താന്‍ തുടങ്ങിയത് .എന്നാല്‍ ഇത് ആരോഗ്യമേഖലയിലെ ഗുണനിലവാരം വളരെ തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.പുതിയ നിയമനങ്ങളില്‍ യു കെ യില്‍ നിന്നുള്ള നേഴ്‌സുമാര്‍ കേവലം ഒരു ശതമാനത്തില്‍ താഴെ മാത്രമേ ഇപ്പോള്‍ കടന്നു വരുന്നുള്ളൂ എന്നും ഹെന്റി ബെല്ലിംഗാം ചൂണ്ടിക്കാട്ടി.

ആവശ്യത്തിനു നേഴ്‌സുമാര്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ മിക്ക ആശുപത്രികളും സ്വകാര്യ നേഴ്‌സിംഗ് ബാങ്കുകളെ ആണ് ആശ്രയിക്കുന്നത്.ഇത്തരത്തില്‍ വരുന്ന മിക്ക പ്രൈവറ്റ് നേഴ്‌സുമാരും അധികം ജോലി പരിചയമോ വേണ്ടത്ര അര്‍പ്പണ ബോധമോ ഉള്ളവരല്ല .മാത്രമല്ല ഇവരുടെ മണിക്കൂര്‍നിരക്കിലുള്ള ശമ്പള ക്രമം സ്ഥിരജോലിയുള്ള നേഴ്‌സുമാരുടെതിതിനേക്കാള്‍ രണ്ടിരട്ടി കൂടുതലുമാണ്.ഇത് മൂലം ഇപ്പോള്‍ നിരവധി എന്‍ എച്ച് എസ് ട്രസ്റ്റുകള്‍ വലിയ സാമ്പത്തിക ഭാരം അനുഭവിക്കുകയാണെന്നും ഈ നില തുടര്‍ന്നാല്‍ വലിയ സാമ്പത്തിക ഭാരം ബ്രിട്ടനിലെ ജനങ്ങളുടെ മേല്‍ നികുതിയുടെ രൂപത്തില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ഭാവി സര്‍ക്കാരുകള്‍ നിര്‍ബന്ധിതരാകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതിനാല്‍ ഇന്ത്യയില്‍ നിന്നും ഫിലിപ്പിന്‍സില്‍ നിന്നും കൂടുതല്‍ ഗുണ നിലവാരമുള്ള നേഴ്‌സുമാരെ കൊണ്ടുവന്ന് രാജ്യത്തെ ആരോഗ്യമെഖലയെയും ഒപ്പം ജനങ്ങളെയും രക്ഷിക്കാനുള്ള ആര്ജ്ജവം കാട്ടണം എന്ന് ഹെന്റി ബെല്ലിംഗാം പറഞ്ഞു.

ഭരണ പക്ഷത്തുള്ള ഒരു പ്രമുഖ എം പിയുടെ വാക്കുകളെ വെറുതെ തള്ളിക്കളയാന്‍ ഡേവിഡ് കാമറൂണിന് ആവില്ല എന്നാണ് മാധ്യമങ്ങള്‍ നല്കുന്ന സൂചനകള്‍.മാത്രമല്ല ഭരണ പക്ഷത്തെ അനവധി എം പി മാരില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താനുള്ള കഴിവും കൂടിയുണ്ട് പ്രധാനമന്തിയുടെ വളരെ അടുത്ത രാഷ്ട്രീയ ഉപദേശകരില്‍ ഒരാളായ ഇദ്ദേഹത്തിന്. അതിനാല്‍ ഈ ദിനങ്ങളില്‍ തന്നെ പുതിയ നിയമ ഭേദഗതികള്‍ കൊണ്ടുവരാനുള്ള സാധ്യതകള്‍ ഏറി വരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ നിയമ പരിഷ്‌ക്കാരങ്ങളെ തുടര്‍ന്ന് മലയാളികളടക്കം അനേകം നേഴ്‌സുമാര്‍ക്ക് യു കെ വിടേണ്ടി വന്നിട്ടുണ്ട്.വാര്‍ഷിക വരുമാന നിരക്ക് കുറവുള്ള എല്ലാ വിദേശീയരും ബ്രിട്ടണ്‍ വിടണം എന്നതാണ് ഇപ്പോഴുള്ള കാമറൂണ്‍ ഗവ ര്‍മെന്റിന്റെ നിര്‍ദ്ദേശം.ഈ നിയമപ്രകാരം ജോലിയുപേക്ഷിച്ചു തിരിയെ നാട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടവരില്‍ സ്റ്റുഡന്റ്‌റ് വിസയില്‍ വന്ന അനേകം മലയാളികളും ഉള്‍പ്പെട്ടിരുന്നു.ഇപ്പോള്‍ യു കെ യിലുള്ള ഇന്ത്യന്‍ നെഴ്‌സുമാരില്‍ തൊണ്ണൂറ്റൊന്‍പത് ശതമാനവും മലയാളികളാണ്.കൂടുതല്‍ ഇന്ത്യന്‍ നെഴ്‌സുമാരെ കൊണ്ടുവരാനുള്ള ഒരു തീരുമാനം യു കെ ഗവര്‍മെന്റ് എടുത്താല്‍ അതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നത് ഇപ്പോള്‍ ഇന്ത്യയിലുള്ള ഉന്നത നിലവാരം പുലര്‍ത്തുന്ന മലയാളി നേഴ്‌സുമാര്‍ക്ക് തന്നെ ആയിരിക്കും.

കടപ്പാട് : ഇ ഡി പി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.