ന്യൂഡല്‍ഹി:നഴ്‌സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സമഗ്ര നിയമം പാസാക്കണമെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കാന്‍ ഇന്‍ഡ്യന്‍ നഴ്‌സിങ് കൗണ്‍സില്‍ (ഐഎന്‍സി) തീരുമാനിച്ചു. ഐഎന്‍സി യോഗത്തില്‍ ആന്റോ ആന്റണി എംപി മുന്നോട്ടുവെച്ച നിര്‍ദേശം ഏകകണ്ഠമായി അംഗീകരിച്ച കൗണ്‍സില്‍ ഇതുസംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തെഴുതാന്‍ തീരുമാനിച്ചു. നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ പരിഹാരം കാണേണ്ടത് അതതു സംസ്ഥാന സര്‍ക്കാരുകളാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഐഎന്‍സിയുടെ തീരുമാനം. നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട ബോണ്ട് സംമ്പ്രദായം, കുറഞ്ഞ ശമ്പളം, അവധിയുടെയും മറ്റാനുകൂല്യങ്ങളുടെയും നിഷേധം, ഒറ്റ ഷിഫ്റ്റില്‍ 12 മണിക്കൂറിലേറെ ജോലി ചെയ്യേണ്ടി വരുന്നത്, മാനസിക പീഡനം തുടങ്ങിയ പ്രശ്‌നങ്ങള്‍ കണ്‍കറന്റ് ലിസ്റ്റിന്റെ പരിധിയില്‍ വരുന്നതാണ്. അതിനാല്‍ ഇവ സംബന്ധിച്ച സമഗ്ര നിയമം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പാസാക്കണമെന്ന പ്രമേയം ഇന്‍ഡ്യന്‍ നഴ്‌സിങ് കൗണ്‍സില്‍ പാസാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല