സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ തീരത്ത് കാണാതായ, രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുള്ള എണ്ണക്കപ്പല്‍ മോചിപ്പിച്ചു; കപ്പല്‍ തട്ടിയെടുത്തത് കടല്‍ക്കൊള്ളക്കാര്‍. ആഫ്രിക്കയിലെ ബെനിന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ കൊള്ളക്കാര്‍ വിട്ടയച്ചു. ഫെബ്രുവരി ഒന്നിന് ആഫ്രിക്കന്‍ അതിര്‍ത്തിയില്‍ നിന്നാണ് കപ്പല്‍ കൊള്ളക്കാര്‍ ഹൈജാക്ക് ചെയ്തത്. അവര്‍ ആവശ്യപ്പെട്ട പണം നല്‍കിയാണ് കപ്പല്‍ മോചിപ്പിച്ചതെന്ന് ഹോങ്‌കോങ്ങിലെ കമ്പനി അറിയിച്ചു.
ഹോങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിംഗ് മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള പാനമ രജിസ്‌ട്രേഷനുള്ള എംടി മറൈന്‍ എ ക്‌സ്പ്രസ് എന്ന കപ്പലാണ് കഴിഞ്ഞ 31ന് വൈകുന്നേരം ആറരയോടെ കാണാതായത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനീനിലെ കൊറ്റോനോ തീരത്തുവച്ചാണ് കപ്പലില്‍നിന്നുള്ള സിഗ്‌നല്‍ അവസാനമായി ലഭിച്ചത്.
ഷിപ്പിംഗ് കമ്പനിയുടെ സാ ങ്കേതിക വിഭാഗത്തിനു പിറ്റേന്നു പുലര്‍ച്ചെ 2.36ന് ഗിനിയ ഉള്‍ക്കടലില്‍വച്ച് കപ്പലുമായുളള ആശയവിനിമയവും സാധ്യമല്ലാതായി. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ പെരിലാവളപ്പ് അശോകന്റെ മകന്‍ ശ്രീഉണ്ണി(25)യും കോഴിക്കോട് സ്വദേശിയുമാണ് കപ്പലിലുള്ള മലയാളികള്‍.
52 കോടി രൂപ മൂല്യംവരുന്ന 13,500 ടണ്‍ ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നത്. ക്യാപ്റ്റനുമായി ആശയ വിനിമയം നടത്തി. ജീവനക്കാരെല്ലാം സുരക്ഷിതരാണ്. കപ്പല്‍ തിരികെ യാത്ര തുടങ്ങിയെന്നും കമ്പനി അറിയിച്ചു. 22 ഇന്ത്യക്കാരുള്‍പ്പെടെ കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ വിട്ടയച്ചതായി സന്തോഷപൂര്‍വം അറിയിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല