ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരിസ് വനിതാ സിംഗിള്‍സില്‍ സൈന നെഹ്‌വാളിനും പുരുഷ സിംഗിള്‍സില്‍ ശ്രീകാന്തിനും കിരീടം. തായ്‌ലണ്ട് താരം റാച്ചനോക്ക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൈന കിരീടം നേടിയത്. ഇതാദ്യമായിട്ടാണ് സൈന ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസില്‍ കിരീടം നേടുന്നത്. സ്‌കോര്‍ 2116, 2114.
ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സേല്‍സനെ് ഫൈനലില്‍ തോല്‍പ്പിച്ചാണ് കിഡംബി ശ്രീകാന്ത് പുരുഷ സിംഗിള്‍സ് കിരീടം ചൂടിയത്. ആദ്യ സെറ്റ് കൈവിട്ട ശ്രീകാന്ത് അടുത്ത രണ്ട് സെറ്റുകളിലും മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. സ്‌കോര്‍: 1821, 2113, 2112.
ഇന്ത്യയില്‍നിന്നുള്ള രണ്ടു താരങ്ങള്‍ തന്നെ വനിതാ സിംഗിള്‍സിലും പുരുഷ സിംഗിള്‍സിലും വിജയികളായെന്ന പ്രത്യേകതയും ഈ കിരീട നേട്ടത്തിനുണ്ട്.
ഇന്നലെ ലോക ഒന്നാം നമ്പറിലെത്തിയ സൈന ആത്മവിശ്വാസത്തോടെയായിരുന്നു കളത്തിലിറങ്ങിയത്. ലോക ഒന്നാം നമ്പര്‍ ലോക എട്ടാം നമ്പറിനോട് ഏറ്റുമുട്ടിയപ്പോള്‍ ജയം ഒന്നാം നമ്പറിനൊപ്പം നിന്നു. മത്സരത്തിലുടനീളം സൈനയുടെ മികച്ച പ്രകടനമാണ് ഡല്‍ഹി സിരിഫോര്‍ട്ട് സ്‌റ്റേഡിയത്തില്‍ കാണാന്‍ കഴിഞ്ഞത്.
49 മിനിറ്റുകള്‍ നീണ്ടുനിന്ന മത്സരത്തില്‍ ആദ്യ രണ്ടു സെറ്റുകളും സ്വന്തമാക്കിയായിരുന്നു സൈനാ നെഹ്‌വാളിന്റെ നേട്ടം. ഈ സീസണിലെ സൈനയുടെ രണ്ടാം കിരീട നേട്ടമാണിത്. ഇതോടെ ഇന്ത്യയില്‍ നടക്കുന്ന എല്ലാ സൂപ്പര്‍ സീരിസ് കിരീടവും ജയിച്ചിട്ടുണ്ടെന്ന റെക്കോര്‍ഡും സൈനയുടെ പേരിനൊപ്പമായി. ജനുവരിയില്‍ സയിദ് മോഡി ഗ്രാന്‍ഡ് പ്രിക്‌സ് ഗോള്‍ഡ് കിരീടവും സൈന നേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല