സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജനായ പോലീസുകാരന്‍ യുഎസില്‍ വെടിയേറ്റു മരിച്ചു; കാറില്‍ രക്ഷപ്പെട്ട അക്രമിയ്ക്കായി തെരച്ചില്‍. കലിഫോര്‍ണിയയിലെ ന്യൂമാന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കോര്‍പറല്‍ ആയിരുന്ന റോണില്‍ സിംഗ്(33) ബുധനാഴ്ച വാഹനപരിശോധനയ്ക്കിടെ ആക്രമണത്തിന് ഇരയാകുകയായിരുന്നു.
വിവരമറിഞ്ഞ് മറ്റു പോലീസുകാര്‍ എത്തിയപ്പോഴേക്കും അക്രമി കാറുമായി കടന്നുകളഞ്ഞു. ഫിജിയില്‍ നിന്നാണു സിംഗ് അമേരിക്കയിലേക്കു കുടിയേറിയത്. ഏഴു വര്‍ഷം മുന്പാണു പോലീസില്‍ ചേര്‍ന്നത്. അനാമികയാണു ഭാര്യ.
അഞ്ചു മാസം പ്രായമുള്ള ആണ്‍കുഞ്ഞുണ്ട്. സിംഗിന്റെ മരണത്തില്‍ കലിഫോര്‍ണിയ ഗവര്‍ണര്‍ എഡ്മണ്ട് ബ്രൗണ്‍ അനുശോചനം രേഖപ്പെടുത്തി. അക്രമിയുടെ ചിത്രം പുറത്തുവിട്ട പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല