1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2018

സ്വന്തം ലേഖകന്‍: യുഎസില്‍ ഇന്ത്യന്‍ വംശജനായ പ്രൊഫസര്‍ വിദ്യാര്‍ഥികളെ വീട്ടുവേലക്കാരായി ഉപയോഗിക്കുന്നതായി പരാതി. മിസൗറികന്‍സാസ് സിറ്റി സര്‍വകലാശാലയിലെ പ്രൊഫസറായ അഷിം മിത്രയ്‌ക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. നായ്ക്കളെ പരിചരിക്കാനും മുറ്റമടിക്കാനുമെല്ലാം കുട്ടികളെ ഉപയോഗിക്കുന്നുണ്ട് എന്ന് കന്‍സാസ് സിറ്റി സ്റ്റാറാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥികളാണ് ഇത് സംബന്ധിച്ച പരാതി ഉന്നയിച്ചിരിക്കുന്നത്. ബലംപ്രയോഗിച്ച് പോലും ഇദ്ദേഹം കുട്ടികളെക്കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കുന്നുണ്ടെന്ന് 12ലേറെ പൂര്‍വ വിദ്യാര്‍ഥികളാണ് പരാതിപ്പെട്ടിരിക്കുന്നത്. ആധുനിക അടിമത്തമായി മാത്രമേ തന്റെ സര്‍വകലാശാല കാലത്തെ കാണുന്നതെന്ന് പൂര്‍വിദ്യാര്‍ഥിയായ കമേഷ് കുചിമാഞ്ചി പറഞ്ഞു.

ഒരിക്കല്‍, തനിക്ക് ഇത്തരം ജോലികള്‍ ചെയ്യാന്‍ സാധിക്കില്ല എന്ന് പറഞ്ഞപ്പോള്‍ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കുമെന്നും വിസ നഷ്ടമാകാനുള്ള നടപടികള്‍ വരെ ചെയ്യാനാകുമെന്ന് പ്രൊഫസര്‍ ഭീഷണിപ്പെടുത്തിയെന്നും കുചിമാഞ്ചി പറഞ്ഞു. 2016ലും 2018ലും ഇദ്ദേഹത്തിനെതിരെ പരാതികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇതിന്മേലൊന്നും കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും കുചിമാഞ്ചി പറഞ്ഞു.

എന്നാല്‍, ഇത്തരം പരാതികളെല്ലാം അടിസ്ഥാനരഹിതമാണെന്നും താന്‍ വിദ്യാര്‍ഥികളെ ഒരുതരത്തിലും ബുദ്ധിമുട്ടിച്ചിട്ടില്ലന്നും അഷിം മിത്ര പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.