സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ കൊലപാതകം; രക്ഷപ്പെട്ട പ്രതിയ്ക്കായി വലവിരിച്ച് പോലീസ്. ജെസിക്ക പട്ടേല്‍ എന്ന 34 കാരിയെയാണ് മിഡില്‍സ്ബറോ നഗരത്തിലെ ലിന്‍തോര്‍പ്പ് പ്രാന്തത്തിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കൊലയാളിക്കായി തെരച്ചില്‍ തുടരുകയാണെന്നറിയിച്ച പൊലീസ് മറ്റു വിവരങ്ങള്‍ ഒന്നുംതന്നെ ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല. ബ്രിട്ടനില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയായിരുന്ന ജെസീക്ക ഭര്‍ത്താവ് മിതേഷിനൊപ്പം അദ്ദേഹത്തിന്റെ ഉടമസ്ഥതിയിലുള്ള സ്ഥാപനത്തിലാണ് ജോലി നോക്കിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തെക്കുറിച്ച് ആര്‍ക്കെങ്കിലും അറിവുണ്ടെങ്കില്‍ വിവരം കൈമാറാന്‍ ആവശ്യപ്പെട്ട് പൊലീസ് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഫോറന്‍സിക് വിഭാഗമടക്കമുള്ളവര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചതായി ക്ലീവ്‌ലാന്‍ഡ് പൊലീസ് അറിയിച്ചു. കൊലയാളിയെ കുറിച്ച സൂചനകളൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ഡിറ്റക്ടിവ് സൂപ്രണ്ട് താരീഖ് അലി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല