1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2011


 

ബ്രിട്ടന്‍: യു. കെ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് രണ്ടാമത് വാര്‍ഷിക ഡയോസിയന്‍ കുടുംബ സംഗമം മാഞ്ചസ്റ്ററിലെ ആള്‍ട്ട്രിന്‍ചാം ഗ്രാമര്‍ ബോയ്‌സ് സ്‌കൂളില്‍ 2011 ഓഗസ്റ്റ് 26 മുതല്‍ ബഹുമാന്യനായ മാത്യൂസ് മാര്‍ തിമോത്തിയോസിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുകയാണ്. ഇംഗ്ലണ്ടിലെയും സ്‌കോട്ട്‌ലാന്റിലെയും വേല്‍സിലെയും അയര്‍ലന്റിലെയും 23 പള്ളികളിലേക്ക് കൂടി പ്രയോജനം ലഭിക്കുന്ന രീതിയിലാകും ഇത്.

ഫാ.ഹാപ്പി ജേക്കബിന്റെ അധ്യക്ഷതയില്‍ ഡോ: സന്ദീപ് മാത്യു, ഡോ: പോള്‍ പീറ്റര്‍, ലിന്‍സ് അയ്‌നാട്ട്, ഡോ: സെന്‍ കല്ലുംപുരം, സുനില്‍ ഫിലിപ്പ്, റെജി കൊട്ടാരക്കര, ജിനോജ് ഫിലിപ്പ് എന്നിവരടങ്ങളുന്ന കമ്മിറ്റിയാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. ഡോ: തോമസ് ജേക്കബ് ആണ് മ്യൂസിക് ആന്റ് പ്രോഗ്രാമിംഗ് ഡയറക്ടര്‍. നിലവില്‍ 300 ഓളം പേരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. മൂന്നുതലമുറയടങ്ങുന്ന കുടുംബങ്ങളാണ് കോണ്‍ഫറന്‍സിനെത്തിയവരെല്ലാവരും. കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയിലെ രജിസ്ട്രാര്‍ റവ.ഫാദര്‍ അബ്രഹാം ആണ് മുഖ്യ പ്രഭാഷകന്‍.

ഓര്‍ത്തഡോക്‌സ് സെമിനാരിയുടെ രജിസ്ട്രാര്‍ റവ. ഫാദര്‍ എബ്രഹാം തോമസ് കോട്ടയം ആണ് മുഖ്യ പ്രഭാഷകന്‍. ത്രിയേകത്വം, സിദ്ധാന്തം, ചര്‍ച്ചുകളാണ് അടിത്തറ, തിരുവത്താഴം തുടങ്ങിയ വിഷയങ്ങളിന്മേല്‍ അദ്ദേഹം സംസാരിക്കും. ‘വിവേകിയായ മനുഷ്യന്‍ അവന്റെ വീടിനെ പാറക്കല്ലില്‍ നിര്‍മ്മിക്കുന്നു’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.

വിശ്വാസവും സന്തോഷവും വിഷമങ്ങളും പങ്കു വെയ്ക്കാനും ആത്മീയ ജീവിതം ഉയര്‍ത്താനും സഹായിക്കുന്ന കുടുംബ സംഗമങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന പ്രാധാന്യം സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ ബഹുമാന്യനായ മാത്യൂസ് മാര്‍ തിമോത്തിയോസ് വിവരിക്കും. റവ. ഫാദര്‍ വര്‍ഗ്ഗീസ് ജോണ്‍, റവ. ഫാദര്‍ ജോര്‍ജ്ജ് സാമുവല്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. 1972 ല്‍ 14 കുടുംബങ്ങളില്‍ മാത്രമൊതുങ്ങി നിന്നിരുന്ന ഓര്‍ത്തഡോക്‌സ് കമ്മ്യൂണിറ്റി ഇന്ന് 1,500 കുടുംബങ്ങളിലെത്തി നില്‍ക്കുന്നതിനെക്കുറിച്ച് ഡോ: എം.എസ് അലക്‌സാണ്ടര്‍ വിശദീകരിക്കും
ഒരു വിവേകശാലിയായ മനുഷ്യന്‍ തന്റെ ജീവിതം ഇന്ത്യന്‍ അപ്പോസ്തലനായ സെന്റ്. പോളിന്റെ ഓര്‍ത്തഡോക്‌സ് വിശ്വാസത്തിന്റെ അടിത്തറയിലാണ് കെട്ടിപ്പടുക്കേണ്ടതെന്നും അദ്ദേഹം വിശദമാക്കും.

ഉല്ലാസപൂര്‍ണ്ണമായ മാജിക് ഷോയും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.