ജോര്‍ജ് വെട്ടിക്കല്‍
ബര്‍മിംഗ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ചില്‍ ഓണാഘോഷം വര്‍ണാഭമായി.ഇടവകയിലെ നൂറോളം അംഗങ്ങള്‍ പങ്കെടുത്ത ആഘോഷങ്ങള്‍ ഇക്കഴിഞ്ഞ ഞായറാഴ്ച ബര്‍മിംഗ്ഹാം സെന്റ് ഫ്രാന്‍സിസ് യൂണിവേഴ്സിറ്റി ഹാളില്‍ വച്ചാണ് നടന്നത്.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി.അമിത് ഷിബു അവതരിപ്പിച്ച കുട്ടികളുടെ മാവേലി ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ഫാദര്‍ വര്‍ഗീസ് മാത്യു ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല